April 29, 2024

തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട്ടിലെ ഏക ഭാഷാ ന്യൂനപക്ഷ വാര്‍ഡ് തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തില്‍

0
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലാണ് ജില്ലയിലെ ഏക ഭാഷാ ന്യൂനപക്ഷ വാര്‍ഡുള്ളത്. ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ കൈതക്കൊല്ലിയില്‍ പ്രത്യേക സജ്ജീകരണങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കുന്നത്. ഇവിടെ 22 ശതമാനം പേര്‍ തമിഴ് ഭാഷയാണ് ഉപയോഗിക്കുന്നത്. അതിനാല്‍ വാര്‍ഡിലെ ബാലറ്റ് പേപ്പറിലും, ബാലറ്റ് ലേബലിലും മലയാളത്തിന് പുറമേ തമിഴിലും വിവരങ്ങള്‍ രേഖപ്പെടുത്തും. 
1964 ല്‍ ഇന്ത്യ – ശ്രീലങ്ക കരാറിന്റെ ഭാഗമായി രാജ്യത്തെത്തിയ 6 ലക്ഷം അഭയാര്‍ത്ഥികളില്‍ നൂറിലധികം കുടുംബങ്ങളാണ് കൈതക്കൊല്ലി വാര്‍ഡിലെ കമ്പമലയിലുള്ളത്. കമ്പമലയിലെ വനവികസന കോര്‍പ്പറേഷന്റെ തേയില തോട്ടത്തിലാണ് തമിഴ് വംശജരായ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ചത്. വംശീയ അതിക്രമങ്ങള്‍ കാരണം ജില്ലയിലെത്തിയ ഇവര്‍ തോട്ടം തൊഴില്‍ ചെയ്താണ് ഉപജീവനം കണ്ടെത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *