May 22, 2026

വയനാട് ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ് :93 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
100 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 
വയനാട് ജില്ലയില്‍ ഇന്ന് (27.11.20) 105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 93 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 100 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. അഞ്ച് പേർ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10257 ആയി. 8596 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 69 മരണം. നിലവില്‍ 1232 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 640 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി സ്വദേശികളായ 23 പേർ, നെന്മേനി 14 പേർ, കൽപ്പറ്റ 10 പേർ, കണിയാമ്പറ്റ, മാനന്തവാടി 8 പേർ വീതം, മുട്ടിൽ 7 പേർ, വെള്ളമുണ്ട, വൈത്തിരി 5 പേർ വീതം, അമ്പലവയൽ, എടവക 4 പേർ വീതം, നൂൽപ്പുഴ 3 പേർ, പടിഞ്ഞാറത്തറ, പനമരം 2 പേർ വീതം, തവിഞ്ഞാൽ, മേപ്പാടി, പൊഴുതന, പുൽപ്പള്ളി, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്.
നവംബർ 22ന് മധ്യപ്രദേശിൽ നിന്നും വന്ന മാനന്തവാടി സ്വദേശി, നവംബർ 26ന് തമിഴ്നാട്ടിൽ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി, നവംബർ 22ന് ചെന്നൈയിൽ നിന്ന് വന്ന നൂൽപ്പുഴ സ്വദേശി, നവംബർ 27ന് തമിഴ്നാട്ടിൽനിന്ന് വന്ന ബത്തേരി സ്വദേശി, നവംബർ 11ന് ബഹ്റൈനിൽ നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്.
93 പേര്‍ക്ക്  രോഗമുക്തി 
കൽപ്പറ്റ  സ്വദേശികളായ 11 പേർ, നൂൽപ്പുഴ 5 പേർ, ബത്തേരി, മീനങ്ങാടി, മാനന്തവാടി 4 പേർ വീതം, പൂതാടി, കോട്ടത്തറ, മുള്ളൻകൊല്ലി, എടവക, പനമരം 3 പേർ വീതം, പുൽപ്പള്ളി, മൂപ്പൈനാട്, പൊഴുതന, നെന്മേനി 2 പേർ വീതം, അമ്പലവയൽ, പടിഞ്ഞാറത്തറ, തരിയോട്, തവിഞ്ഞാൽ, മേപ്പാടി, കണിയാമ്പറ്റ, തിരുനെല്ലി, വെങ്ങപ്പള്ളി  സ്വദേശികളായ  ഓരോരുത്തരും, കോഴിക്കോട്, തമിഴ്നാട്  സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ നിരീക്ഷണത്തിലുള്ള 32 പേരുമാണ്  രോഗമുക്തി നേടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *