October 12, 2026

ഒന്നാംവർഷ എം. എ. ഡെവലപ്മെൻറ് എക്കണോമിക്സ് കോഴ്സിൽ ഒഴിവ്

0
By ന്യൂസ് വയനാട് ബ്യൂറോ
കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവൺമെൻറ് കോളേജിൽ 2020-21 അധ്യയനവർഷത്തിൽ ഒന്നാംവർഷ എം. എ. ഡെവലപ്മെൻറ് എക്കണോമിക്സ് കോഴ്സിൽ എസ്. ടി. വിഭാഗത്തിൽ രണ്ട് സീറ്റും   എം. എ ഇംഗ്ലീഷ് കോഴ്സിൽ 
എസ്. ടി വിഭാഗത്തിൽ മൂന്നു സീറ്റും, ഒന്നാംവർഷ എം.കോം കോഴ്സിന് എസ്. സി വിഭാഗത്തിൽ ഒരു സീറ്റും എസ്. ടി വിഭാഗത്തിൽ ഒരു സീറ്റും, ഒന്നാംവർഷ എം എസ് സി ഇലക്ട്രോണിക്സ് കോഴ്സിന് എസ്.സി വിഭാഗത്തിൽ ഒരു സീറ്റും എസ്.ടി വിഭാഗത്തിൽ രണ്ട് സീറ്റും ഒഴിവുണ്ട്. പ്രവേശനത്തിന് താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 02.12.2020 
ഡിസംബർ രണ്ടിന് വൈകുന്നേരം 3 മണിക്ക് മുൻപായി കോളേജിൽ ഹാജരാക്കേണ്ടതാണ്. എസ്.ടി വിദ്യാർത്ഥികളുടെ അഭാവത്തിൽ എസ്.സി വിദ്യാർഥികളെയും എസ്. സി/എസ്.ടി വിദ്യാർത്ഥികളുടെ അഭാവത്തിൽ ഒ.ഇ.സി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികളെയും പരിഗണിക്കുന്നതാണ് പ്രിൻസിപ്പാൾ അറിയിച്ചു. 
കൂടുതൽ വിവരങ്ങൾക്ക് 6282763536 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *