നവജീവന്‍’ സ്വയം തൊഴില്‍ പദ്ധതി അപേക്ഷ ക്ഷണിച്ചു
.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത 50 നും 65 നുമിടയില്‍ പ്രായമായവര്‍ക്കായുളള 'നവജീവന്‍' സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ കാര്‍ഡും തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന സ്വയം തൊഴില്‍ സംരംഭത്തിന്റെ വ്യക്തമായ രൂപരേഖയുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായി അപേക്ഷകള്‍ വാങ്ങാവുന്നതാണ്.
അപേക്ഷയോടൊപ്പം വ്യക്തിഗത വരുമാനം(കുടുംബവാര്‍ഷിക വരുമാന മല്ല) ഒരു ലക്ഷത്തില്‍ താഴെയാണെന്നുളള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കണം. ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം തീരുമാനിക്കുന്നത്.
രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും, നേരത്തെ രജിസ്റ്റര്‍ ചെയ്ത് പുതുക്കുവാന്‍ വിട്ടുപോയവര്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷക്ക് അര്‍ഹത നേടാവുന്നതാണ്. 50,000/- രൂപയാണ് വായ്പാതുക. വായ്പയുടെ 25 ശതമാനമാണ് സബ്‌സിഡി (പരമാവധി 12,500/- രൂപ) ബാങ്കുകള്‍ മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയിലൂടെയാണ് വായ്പ ലഭ്യമാക്കുന്നത്. പ്രായം 50 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം





Leave a Reply