November 17, 2026

വിദ്യാഭ്യാസ സ്‌കോളര്‍പ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31 വരെ നീട്ടി

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
അപേക്ഷ തീയതി നീട്ടി
 കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2020-21 അദ്ധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍പ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി  ജനുവരി 31 വരെ  നീട്ടി. അപേക്ഷ ഫോം ജില്ലാ ഓഫീസിലും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ WWW.KMTWWFB.ORG വെബ് സൈറ്റിലും ലഭിക്കും. അപേക്ഷയോടൊപ്പം ഡിബിറ്റി സമ്മത പത്രം, മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്, വിദ്യാര്‍ത്ഥിയുടെ ആധാര്‍ കാര്‍ഡ്, കുട്ടിയുടെ ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ്, രക്ഷിതാവിന്റെ ലൈസന്‍സ്, അധാര്‍ കാര്‍ഡ്, അവസാനം ക്ഷേമനിധി ഒടുക്കു വരുത്തിയ തൊഴിലുടമ, തൊഴിലാളി രസീതുകളുടെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. ഫോണ്‍ 04936 206355.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *