കൂട്ടുകാർക്ക് കരുതലും സുരക്ഷയും ഒരുക്കി മുണ്ടേരി സ്കൂൾ കുട്ടി പോലീസ്
കോവിഡ് മഹാമാരിക്കു ശേഷം വിദ്യാലയത്തിൽ എത്തിച്ചേർന്ന കൂട്ടുകാർക്ക് ആന്മ വിശ്വാസമേകുന്ന നിർദേശങ്ങളും ബോധവത്ക്കരണവും നല്കി കൂട്ടുകാരെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചു.
വിദ്യാലയത്തിൽ എത്തിച്ചേർന്ന പത്താം ക്ലാസുകാർക്കും +2 കൂട്ടുകാർക്കും കരുതലും സുരക്ഷിതത്വവും നൽകി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സ്വീകരിച്ചു.
ഹെഡ്മാസ്റ്റർ സുജിത്ത് എൻ എൻ ,പ്രിൻസിപ്പൽ സജീവൻ പി.ടി ,അനിൽ കുമാർ എം.എ
കേഡറ്റുകളായ അജയ്, വിഷ്ണു ടി.ജി, നിഹിയ, റിൻഷ , കമ്യൂണിറ്റി പോലീസ് ഓഫീസർ സജി ആന്റോ എന്നിവർ നേതൃത്വം നൽകി .





Leave a Reply