August 10, 2026

ക്ഷീര കർഷകർക്ക് ബോണസ് നൽകുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
 കാരക്കാമല: കാരക്കാമല കൊമ്മയാട് ക്ഷീരോത്പാദക സഹകരണ സംഘം 2017-18, 2018 -19 സാമ്പത്തിക വർഷങ്ങളിൽ പാലളന്നവർക്ക് യഥാക്രമം .51%, .53% വും വീതം ഉൽപ്പാദക ബോണസ് നൽകാൻ തീരുമാനിച്ചു. ബോണസ് തുക 293338 രൂപ ഡിസംബർ 30 വരെയുള്ള പാൽവിലയോടൊപ്പം ബാങ്ക് അക്കൗണ്ടുകളിലേക്ക്  അയക്കുവാൻ പ്രസിഡണ്ട്  ജിജി പോളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘം ഭരണസമിതിയോഗം തീരുമാനിച്ചു. യോഗത്തിൽ വി. ഡി. മാത്യു, വി.വി. ബേബി, ജെസ്റ്റിൻ കട്ടക്കയം, കെ. ബാലകൃഷ്ണൻ, പി. എ.ജോണി, ലാലി ജോർജ്, റാഫിയ കാദർ, കദിജ കെ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *