April 18, 2024

വയനാട്ടിൽ 148 പേര്‍ക്ക് കൂടി കോവിഡ്: .127 പേര്‍ക്ക് രോഗമുക്തി

0
.എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (3.1.21) 148 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 127 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17449  ആയി. 14985 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 104 മരണം. നിലവില്‍ 2360 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1790 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
കൽപ്പറ്റ, പടിഞ്ഞാറത്തറ സ്വദേശികളായ 15 പേർ വീതം, തരിയോട് 13 പേർ, നൂൽപ്പുഴ, വെള്ളമുണ്ട 12 പേർ വീതം, ബത്തേരി 11 പേർ, അമ്പലവയൽ, മുട്ടിൽ 9 പേർ വീതം, മാനന്തവാടി, പുൽപ്പള്ളി എട്ടു പേർ വീതം, എടവക ആറു പേർ, പൊഴുതന അഞ്ചു പേർ, കണിയാമ്പറ്റ, കോട്ടത്തറ, മീനങ്ങാടി, നാലു പേർ വീതം, വൈത്തിരി, പനമരം മൂന്ന് പേർ വീതം, നെൻമേനി രണ്ടു പേർ, മേപ്പാടി, മൂപ്പൈനാട്, പൂതാടി, തവിഞ്ഞാൽ, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
*127 പേര്‍ക്ക് രോഗമുക്തി*
മേപ്പാടി 16 പേർ, പടിഞ്ഞാറത്തറ, തവിഞ്ഞാൽ
9 പേർ വീതം, ബത്തേരി 8 പേർ, നെന്മേനി, കണിയാമ്പറ്റ 5 പേർ വീതം, പുൽപ്പള്ളി 4 പേർ,
മീനങ്ങാടി, അമ്പലവയൽ, പൂതാടി 3 പേർ വീതം, വെള്ളമുണ്ട 2 പേർ, എടവക, കോട്ടത്തറ, മുള്ളൻകൊല്ലി, തിരുനെല്ലി, നൂൽപ്പുഴ, വൈത്തിരി ഒരാൾ വീതം, തമിഴ്നാട് സ്വദേശിയായ ഒരാൾ, വീടുകളിൽ ചികിത്സയിലുള്ള 53 പേർ എന്നിവരാണ് രോഗമുക്തി നേടിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *