ബിഗ് സല്യൂട്ട്: : മാതൃകയായി അഗസ്റ്റ്യൻ എന്ന തഹസിൽദാർ
എത്രതന്നെ അവധികള്‍ ലഭിച്ചാലും മതി വരാത്തവരാണ് ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാരും.ലഭിക്കുന്ന അവധിദിവസങ്ങള്‍ കുടംബത്തോടൊപ്പം ചിലവഴിക്കാനും സ്വന്തംകാര്യങ്ങള്‍ക്കായുമാണ് ഭൂരിഭാഗം ജീവനക്കാരും ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ മാനന്തവാടി താലൂക്ക് ഭൂരേഖാ വിഭാഗം തഹസില്‍ദാര്‍ എ എ അഗസ്റ്റിന്‍ ഇവരില്‍ നിന്നും വേറിട്ട കാഴ്ചയാണ്.വ്യാഴാഴ്ച ലഭിച്ച പൊങ്കല്‍ അവധിദിവസം വീട്ടില്‍ നിന്നും കാട് വെട്ട് യന്ത്രവുമായെത്തി താലൂക്ക് ആഫീസ് പരിസരത്തെ ഉയര്‍ന്നു നില്‍ക്കുന്ന മുഴുവന്‍ കാടും വെട്ടി മാറ്റാനാണ് ഇദ്ദേഹം വിനിയോഗിച്ചത്.ഇതിനാവശ്യമായ പെട്രോളും സ്വന്തം കീശയില്‍ നിന്നും ചിലവഴിച്ചു.നേരത്തെ ഡെപ്യൂട്ടി തഹസില്‍ദാരായി ജോലിചെയ്യുമ്പോഴും പ്രളയകാലത്തുമെല്ലാം ഒട്ടേറെ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി വേറിട്ട മാതൃകയാണ് ഈ സര്‍ക്കാരുദ്യോഗസ്ഥന്‍ നടത്തിയത്.ഇന്നലെ കാട് വെട്ടാനും പരിസരം ശുചിയാക്കാനും താലൂക്ക് ആഫീസിലെ സഹജീവനക്കാരായ കൃഷ്ണദാസും അബ്ദുല്‍ഗഫൂറും കൂടെയുണ്ടായിരുന്നു.
Leave a Reply