കൺവെൻഷനും ജനപ്രതിനിധികൾക്ക് സ്വീകരണവും നടത്തി.


Ad
കണ്‍വെന്‍ഷനും സ്വീകരണവും നല്‍കി.
കൊളവയല്‍ 4-ാം വാര്‍ഡ് യൂത്ത് കോണ്‍ഗ്രസ്സിന്‍റെ ആഭിമുഖ്യത്തില്‍ കണ്‍വെന്‍ഷനും, മുട്ടില്‍ ഡിവിഷനില്‍ നിന്നും വിജയിച്ച ജില്ലാ, ബ്ലോക്ക് സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വീകരണവും നല്‍കി. തൊണ്ടുപ്പാളിയില്‍ എന്‍.ഡി അപ്പച്ചന്‍ പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍ മുഖ്യാത്ഥിയായിരുന്നു. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് എന്നും യുവാക്കള്‍ക്ക് അര്‍ഹമായ അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരെ അവസരങ്ങള്‍ തേടിവരുമെന്നും സംഷാദ് പറഞ്ഞു. തുടര്‍ന്ന് മിത്ര ഗ്രീന്‍സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കണ്‍വെന്‍ഷന്‍ കെ.എസ്.യു സംസ്ഥാന സെക്രട്ടറി ജഷീര്‍ പളളിവയല്‍ ഉല്‍ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഗസ്റ്റ്യന്‍ പുല്‍പ്പളളി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍മാരായ ചന്ദ്രിക കൃഷ്ണന്‍, അരുണ്‍ദേവ്, ഐശാബി എന്നിവര്‍ക്ക് സ്വീകരണം നല്‍കി. ഷൈജു അദ്ധ്യക്ഷത വഹിച്ചു. ശശി പന്നിക്കുഴി, ശ്രീജിത്ത്, പി. കൃഷ്ണന്‍, എം.സി. ചാക്കോ, മാത്യു കെ.വി, പുഷ്പകുമാര്‍, ഷിബു ഗോപാല്‍, പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. നൗഫല്‍ റിപ്പോര്‍ട്ടും ജിഷി സതീഷ് സ്വാഗതവും , സിബി പി.സി നന്ദിയും പറഞ്ഞു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *