March 29, 2024

തരിയോട് ഗ്രാമപഞ്ചായത്ത് കോവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രം ആരംഭിച്ചു

0
Img 20210118 Wa0111.jpg
ചെന്നലോട്  – തരിയോട് ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ  തരിയോട് ഹെല്‍ത്ത് സെന്ററിനോടനുബന്ധിച്ച് കോവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. സെന്ററിന്റെ ഉത്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ജി.ഷിബു നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് സൂന നവീ൯ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നോ‍ഡൽ ഓഫീസ൪ ഡോ.ചന്ദ്രശേഖരന്‍ പദ്ധതി വിശദീകരണം നിര്‍വ്വഹിച്ചു.
ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള നിലവിലെ കോവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രങ്ങൾ പൂട്ടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നത്. തരിയോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ ഷീജ ആന്റണി , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ രാധ പുലിക്കോട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാ൯ ഷമിം പാറക്കണ്ടി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി.ഉണ്ണിക്കൃഷ്ണന്‍, ചന്ദ്രന്‍ മഠത്തുവയല്‍, ബീന റോബിന്‍സൺ, വിജയന്‍ തോട്ടുങ്ങല്‍, പുഷ്പ മനോജ്, വല്‍സല നളിനാക്ഷന്‍, സിബിള്‍ എഡ്വേര്‍ഡ്, കെ.എന്‍.ഗോപിനാഥന്‍ തുടങ്ങിയവ൪ സംസാരിച്ചു. മെഡിക്കല്‍ ഓഫീസ൪ ഡോ.വിന്‍സന്റ് ജോര്‍ജ്ജ് സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ബി.ലതിക നന്ദി പറയുകയും ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *