വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.


Ad
                              
ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. മെഡിക്കല്‍ ഓഫീസര്‍ (എം.ബി.ബി.എസ്) : യോഗ്യത – എം.ബി.ബി.എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായം – 2021 ജനുവരി 1 ന് 70 വയസ്സ് കവിയരുത്. മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) : യോഗ്യത – ബാച്ചിലര്‍ ഓഫ് ഹോമിയോപതിക് മെഡിസിന്‍ ആന്റ് സര്‍ജറി, ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രായം – 2021 ജനുവരി 1 ന് 40 വയസ്സ് കവിയരുത്. സിവില്‍ എഞ്ചിനീയര്‍ : സിവില്‍ എഞ്ചിനിയറിംഗില്‍  ബിരുദം/ ഡിപ്ലോമ, കണ്‍സ്ട്രക്ഷന്‍ ജോലിയില്‍ 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായം – 2021 ജനുവരി 1 ന് 40 വയസ്സ് കവിയരുത്. യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം  ജനുവരി 28 ന്  വൈകീട്ട് 5 നകം  ആരോഗ്യകേരളം വെബ്‌സൈറ്റില്‍ കാണിച്ചിട്ടുള്ള ലിങ്ക മുഖേനയോ എന്‍.എച്ച്.എം വയനാടിന്റെ ഫേസ് ബുക്ക് പേജിലെ ലിങ്ക് വഴിയോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഫോണ്‍. 04936 202771.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *