കാട്ടാനയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരി മരിച്ച റിസോർട്ട് കലക്ടർ സന്ദർശിച്ചു.


Ad
കൽപ്പറ്റ: ടെൻ്റിൽ താമസിച്ച വിനോദ സഞ്ചാരി കാട്ടാനയുടെ ആക്രമണത്തിൽ 
വിനോദ സഞ്ചാരി മരിച്ച 
മേപ്പാടി എളമ്പിലേരി   എക്സ്പ്ലോർ വയനാട് എന്ന റിസോർട്ട്  ജില്ലാ കലക്ടർ സന്ദർശിച്ചു.  കണ്ണാടിപ്പറമ്പ്​ കാരയാപ്പ്​ കല്ലറപ്പുര ഹൗസിൽ പരേതനായ സി.കെ. അബ്​ദുൽ സത്താറി​ൻറയും ആയിഷയുടെയും മകളാണ് മരിച്ചത്. ​. കുറ്റ്യാടി ദാറുൽ ഉജൂമിൽ അധ്യാപികയാണ്​. നേരത്തെ കോഴിക്കോട്​ഫാറൂഖ്​ കോളജിൽ അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്​. മധ്യപ്രദേശ്​ സർവകലാശാലയിൽ സൈക്കോളജിൽ ഗവേഷണം നടത്തുന്നുണ്ട്​. സഹോദരങ്ങൾ: ബിലാൽ, ലുഖ്​മാൻ, ഡോ. ദിൽഷാത്ത്​
.
വയനാട്ടിൽ ടെൻറിനുള്ളിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവം
റിസോർട്ടിൻ്റെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ ഡോ: അദീല അബ്ദുള്ള
ടെൻ്റ് കെട്ടി താമസിപ്പിക്കുന്നത് ജില്ലാ ഭരണകൂടത്തിൻ്റെ ശ്രദ്ധയിൽപെട്ടിട്ടില്ല
റിസോർട്ടിൻ്റെ അനുമതി സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും കലക്ടർ പറഞ്ഞു.
ജില്ല ദുരന്തനിവാരണ അതോറിറ്റി ഉടൻ നടപടിയെടുക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *