May 16, 2026

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ഓട്ടോ റാലി

0
IMG-20210124-WA0089.jpg
By ന്യൂസ് വയനാട് ബ്യൂറോ
രാജ്യ തലസ്ഥാനനഗരിയിൽ നടക്കുന്ന കർഷകസമരത്തിന് ഐക്യദാർഢ്യവുമായി സിഐടിയു ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ വെണ്ണിയോട് യുണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓട്ടോറിക്ഷ റാലി നടത്തി. സ്റ്റേഡിയം പൊയിൽ നിന്നും കൽപ്പറ്റ ഏരിയ കമ്മിറ്റി അംഗം അമിതൻ കുറുമ്പാലക്കോട്ട ഉദ്ഘാടനം ചെയ്ത് കരിഞ്ഞകുന്ന്, കോട്ടത്തറ, ചുണ്ടക്കര, പള്ളിക്കുന്ന്, മൈലാടി കാരക്കുന്ന് എന്നിവിടങ്ങളിൽ പര്യടനം നടത്തി ഓട്ടോറിക്ഷ റാലി വെണ്ണിയോട് സമാപിച്ചു. സിഐടിയു വെണ്ണിയോട് യുണിറ്റ് പ്രസിഡന്റ് ഇ.എം ജാഫർ, യുണിറ്റ് സെക്രട്ടറി കെ.കെ വിനോദ്, ട്രഷറർ
സുനിൽ ആവണി എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *