മോഷണ കേസിൽ അറസ്റ്റിലായ വിജയൻ നിരവധി കേസുകളിൽ പ്രതി.


Ad
അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന തോമാട്ടുച്ചൽ അമ്പാടി വീട്ടിൽ രവീന്ദ്രൻ എന്നയാളും കുടുംബവും വീട്ടിലില്ലാത്ത സമയം 17.01.2021 തിയ്യതിക്കും 19.01.021 തിയ്യതിക്കും ഇടയിൽ വീടിന്റെ അടുക്കള ഭാഗത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 2800/- രൂപയും രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണവും , ടൈറ്റാൻ വച്ചും ഒരു മൊബൈൽ ഫോണും കളവ് നടത്തിയ  പ്രതികളിൽ ഒരാൾ തമിഴ്നാട് മേട്ടുപ്പാളയത്ത് ഒളിവിൽ കഴിയുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ
രാഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്പലവയൽ പോലീസ് ഇൻസ്പെക്ടർ എലിസബത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തമിഴനാട് കോയമ്പത്തൂർ മേട്ടുപ്പാളയം ആളാംകൊമ്പ് സ്വദേശിയായ വിജയൻ എന്ന് വിളിക്കുന്ന കുട്ടി വിജയൻ (46) ഇന്ന് മേട്ടുപാളയത്തിൽ നിന്നും കസറ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. നടപടിക്രമങ്ങൾ പൂർത്തികരിച്ച് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതി അമ്പലവയലിലെ പുതുകാട് കോളനിയിലാണ് മുൻപ് താമസിച്ചിരുന്നത്. കുടുതൽ ചോദ്യം ചെയ്യുന്നതിനുമറ്റുമായി പ്രതിയെ  ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങുമെന്നും കൂട്ട് പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു .എസ്.ഐ. അനൂപ് എസ്.സി.പി.ഒ മാരായ ഷാജഹാൻ, രവി , എൽദോ, എന്നിവരാണ് മേടുപാളയത്തിൽ നിന്നും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *