September 19, 2026

വയനാട് ജില്ലയില്‍ 292 പേര്‍ക്ക് കൂടി കോവിഡ്: 177 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
. 289 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (24.1.21) 292 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 177 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 289 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21956 ആയി. 18305 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 133 മരണം. നിലവില്‍ 3518 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2707 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
അമ്പലവയൽ, കണിയാമ്പറ്റ സ്വദേശികളായ 33 പേർ വീതം, മുട്ടിൽ 29 പേർ, മുള്ളൻകൊല്ലി 27 പേർ, നെന്മേനി 19 പേർ, ബത്തേരി 17 പേർ, പടിഞ്ഞാറത്തറ, മീനങ്ങാടി, പുൽപ്പള്ളി 15 പേർ വീതം, എടവക, പൊഴുതന, കൽപ്പറ്റ 12 പേർ വീതം, വെള്ളമുണ്ട, മാനന്തവാടി 11 പേർ വീതം, വൈത്തിരി ഏഴു പേർ, കോട്ടത്തറ ആറു പേർ, തിരുനെല്ലി നാലു പേർ, തരിയോട് മൂന്നു പേർ പേർ, മേപ്പാടി, പൂതാടി, തവിഞ്ഞാൽ രണ്ടു പേർ വീതം, പനമരം സ്വദേശിയായ ഒരാളും, കോഴിക്കോട് സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. മാഹിയിൽ നിന്ന് വന്ന രണ്ട് ബത്തേരി സ്വദേശികളും, ചെന്നൈയിൽ നിന്ന് വന്ന ഒരു കൽപ്പറ്റ സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്.
*177 പേര്‍ക്ക് രോഗമുക്തി*
പനമരം സ്വദേശികളായ 7 പേർ, ബത്തേരി 5 പേർ, മാനന്തവാടി 4 പേർ, വെള്ളമുണ്ട, പുൽപ്പള്ളി, മേപ്പാടി 3 പേർ വീതം, കണിയാമ്പറ്റ, നൂൽപ്പുഴ, പൂതാടി, വെങ്ങപ്പള്ളി, തിരുനെല്ലി, എടവക 2 പേർ വീതം, നെന്മേനി, അമ്പലവയൽ, മുട്ടിൽ, തരിയോട്, മീനങ്ങാടി, പടിഞ്ഞാറത്തറ, തവിഞ്ഞാൽ, കൽപ്പറ്റ ഒരാൾ വീതം, കോഴിക്കോട് സ്വദേശിയായ ഒരാൾ, വീടുകളിൽ ചികിത്സയിലുള്ള 131 പേർ എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *