April 19, 2024

വയനാട് മെഡിക്കൽ കോളേജ്: പനമരം പൗര സമിതി ബഹുജന മനുഷ്യ ചങ്ങല സംഘടിപ്പിക്കും

0
Img 20210128 Wa0037.jpg
പനമരം : വയനാട് മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പനമരം പൗര സമിതിയുടെ നേതൃത്വത്തിൽ പനമരം ടൗണിൽ ബഹുജന മനുഷ്യ ചങ്ങല സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 29/01/2021 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പനമരം പാലം കവല മുതൽ നെല്ലാറാട്ട് കവല (പഴയ ബീവറേജ് ) വരെ നീളുന്ന മനുഷ്യമഹാ ശ്യംഖലയിൽ 500 ൽ പരം ആളുകൾ അണിനിരക്കും. 
ജില്ലയിലെ മെഡിക്കൽ കോളേജ് മുഴുവൻ ജനങ്ങൾക്കും ഉപകരിക്കണമെങ്കിൽ ജില്ലയുടെ മധ്യഭാഗത്താവണം മെഡിക്കൽ കോളേജ്. അതിനായി ജില്ലയുടെ മധ്യഭാഗവും കണിയാമ്പറ്റ, പൂതാടി, പനമരം, കോട്ടത്തറ, മുട്ടിൽ, മീനങ്ങാടി എന്നീ പഞ്ചായത്തുകളുമായി അതിർത്തികൾ പങ്കിടുന്നതും എല്ലാ വിധ സൗകര്യമുള്ളതുമായ ഇടം കണ്ടെത്തണം. പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്ത, വന്യമൃഗ ശല്യമില്ലാത്ത, പ്രളയ ഭീഷണിയില്ലാത്ത, മണ്ണിടിച്ചിൽ ഇല്ലാത്ത, റോഡ് സൗകര്യമുള്ള സ്ഥലങ്ങൾ ഇവിടെ ലഭ്യമാണ്. ജില്ലയുടെ ഏതു കോണിൽ നിന്നും ഒരു മണിക്കൂറിനുള്ളിൽ ഇവിടേക്കെത്താം എന്ന പ്രത്യേകതയും ഇതിനുണ്ട്. അതിനാൽ വയനാടൻ ജനതയുടെ മുഴുവൻ ആതുര സേവനവും ഉറപ്പു വരുത്തുന്നതിനായി മെഡിക്കൽ കോളേജ് ജില്ലയുടെ ഹൃദയ ഭാഗവും മധ്യഭാഗവുമായ സ്ഥലത്ത് നിർമിക്കണമെന്നാണ് പനമരം പൗരസമിതി ആവശ്യപ്പെടുന്നത്. 
ഇക്കാര്യത്തിൽ അധികാരികളുടെ ശ്രദ്ധ ചെലുത്തുന്നതിനായാണ് ബഹുജന മനുഷ്യ ചങ്ങല തീർക്കുന്നതെന്നും, പരിപാടിയിലേക്ക് വയനാടിന്റെ നന്മ ആഗ്രഹിക്കുന്ന മുഴുവൻ ആളുകളെയും ക്ഷണിക്കുന്നതായും ഭാരവാഹികളായ എം.ആർ.രാമകൃഷ്ണൻ , കെ.സി. സഹദ്, റസാക്ക്.സി. പച്ചിലക്കാട്, വി.ബി.രാജൻ, കാദറുകുട്ടി കാര്യാട്ട് തുടങ്ങിയവർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *