ഗവ.ഹയർ സെക്കൻററി സ്കൂളുകളിൽ അദ്ധ്യാപകരെ നിയമിക്കണം:- എച്ച്.എസ്.എസ്.ടി.എ.


Ad
കൽപ്പറ്റ: വയനാട് ജില്ലയിലെ ഗവ.ഹയർ സെക്കൻ്ററി സ്കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്ന അദ്ധ്യാപക തസ്തികകൾ എത്രയും പെട്ടെന്ന് നികത്തണമെന്ന് ഹയർ സെക്കൻ്ററി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാർച്ച് 17 ന്  രണ്ടാം വർഷ ഹയർ സെക്കൻ്ററി പരീക്ഷകൾ ആരംഭിക്കാനിരിക്കെ ജില്ലയിലെ ഒട്ടുമിക്ക സർക്കാർ വിദ്യാലയങ്ങളിലും അദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകളുടെ സംശയ നിവാരണത്തിന് സാഹചര്യമില്ലാതെ കുട്ടികൾ വലയുകയാണ്. SSA മുഖേന അദ്ധ്യാപകരെ നിയമിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പലസ്കൂളുകളിലും പല വിഷയങ്ങൾക്കും അധ്യാപകരെ ലഭിച്ചിട്ടില്ല. 
പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾക്ക് പ്രായോഗിക പരീക്ഷക്ക് എങ്ങിനെ വിദ്യാർത്ഥികളെ ഒരുക്കും എന്ന ആശങ്കയിലാണ് പ്രധാനാധ്യാപകരും രക്ഷിതാക്കളും. ഇവരുടെ ആശങ്ക അകറ്റാൻ PSC മുഖേന നിയമന ഉത്തരവ് ലഭിച്ച അധ്യാപകരെയോ ഗസ്റ്റ് അധ്യാപകരെയോ ഉടൻ നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജില്ലയിലെ വിദ്യാർത്ഥികൾ കനത്ത പരാജയം നേരിടേണ്ടി വരുമെന്ന് യോഗം വിലയിരുത്തി.
സംഘടനയുടെ ജില്ലാ സമ്മേളനം ഫെബ്രുവരി 12 ന് പനമരത്ത് വച്ച് നടത്താനും യോഗം തീരുമാനിച്ചു.
ടി.ജി സജി, കെ.വി.ചന്ദ്രൻ , രാധാകൃഷ്ണൻ ,അനിൽ ,പി.കെ. വാസു, എൻ. പി. മാത്യൂ, എം ജെ അഗസ്റ്റിൻ, ജോസ് മാത്യു, പി.ടി.ജോസ്, നവീൻ പോൾ എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *