ഐ.സി ബാലകൃഷ്ണൻ എം.എൽ.എക്ക് കോവിഡ് ; രാഹുൽ ഗാന്ധി പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ റദ്ദാക്കി


Ad
 കൽപ്പറ്റ: 
 ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന് കൊവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ യു.ഡി.എഫ് ബത്തേരി നിയോജക  മണ്ഡലം കണ്‍വന്‍ഷന്‍ റദ്ദാക്കി. വയനാട് എം.പിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ഗാന്ധി കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. 
ഐ സി ബാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കണ്‍വന്‍ഷന്‍ റദ്ദാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ദിവസത്തെ കേരളാ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്-ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ന് വയനാട്ടിലെ മറ്റ് പരിപാടികളിൽ എം.പി. പങ്കെടുക്കുന്നുണ്ട്. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *