മാനന്തവാടി നഗരസഭ ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ് കൗൺസിലർമാർ.


Ad
മാനന്തവാടി നഗരസഭ യു.ഡി.എഫ് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ് കൗൺസിലർമാർ. വികസന പദ്ധതികൾ അട്ടിമറിക്കുന്നതായും ചെയർപേഴ്സണെയും വൈസ് ചെയർ ചെയർമാനെയും നോക്കുകുത്തിയാക്കി കോൺഗ്രസ്സ് പാർലിമെൻ്ററി പാർട്ടി ലീഡർ പിൻസീറ്റ് ഡ്രൈവിങ്ങ് നടത്തുന്നതായും എൽ.ഡി.എഫ് കൗൺസിലർമാർ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
എൽ.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളിലെ പല വികസന പദ്ധതികളും യാതൊരു കാരണവുമില്ലാതെ ഒഴിവാക്കി. മാനന്തവാടി ഗവ: യു.പി.സ്കൂളിനും, ആറാട്ട്തറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിനും അനുവദിച്ച ലക്ഷകണക്കിന് രൂപയുടെ ഫണ്ടുകൾ ഒഴിവാക്കി. കൗൺസിൽ യോഗം പോലും ചർച്ച ചെയ്യാതെ രാഷ്ട്രീയ താല്പര്യം മുൻനിർത്തി പദ്ധതികൾ ഒഴിവാക്കുകയാണ്.12 ലക്ഷം രൂപയുടെ കിൻ്റർഗാർഡൻ, വികാസ്പോഷകാഹാരം പോലുള്ള പദ്ധതികൾ പോലും വെട്ടിമാറ്റി.നഗരസഭ ചെയർപേഴ്സണെയും വൈസ് ചെയർമാനെയും നോക്കുകുത്തിയാക്കി കോൺഗ്രസ് പാർലിമെൻ്ററി പാർട്ടി ലീഡർ പിൻസീറ്റ് ഡ്രൈവിങ്ങ് നടത്തുകയാണ്. കൗൺസിൽ യോഗം പോലും ചേരാതെ പാർലിമെൻ്ററി പാർട്ടി ലീഡറുടെ സ്വന്തക്കാരെ പിൻവാതിലിലൂടെ നിയമനം വരെ നടത്തുകയുണ്ടായി ഇത്തരം സംഭവങ്ങൾകെതിരെ കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ എൽ.ഡി.എഫ് കൗൺസിലർമാർ വിയോജന കുറിപ്പും രേഖപ്പെടുത്തുകയുണ്ടായി.ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ പൊതു ജനത്തെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്നും എൽ.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു.  വാർത്താ സമ്മേളനത്തിൽ അബ്ദുൾ ആസീഫ്, വി.ആർ.പ്രവീജ്, വിപിൻ വേണുഗോപാൽ, സീമന്തിനി സുരേഷ്, വി.കെ.സുലോചന, ഷൈനി ജോർജ്, സിനി ബാബു തുടങ്ങിയവർ പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *