കോവിഡ്;കര്‍ശന നിയന്ത്രണം നടപ്പിലാക്കും: വയനാട് ജില്ലാ പോലീസ് മേധാവി


Ad
 
കല്‍പ്പറ്റ: കോവിഡ് രോഗവ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെഅടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം വയനാട് ജില്ലയിലുംപോലീസിന്റെ  കര്‍ശന പരിശോധന ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവിജി.പൂങ്കുഴലി ഐ.പി.എസ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന്കോവിഡ് ഡ്യൂട്ടിക്കായി ജില്ലയില്‍ 403 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു.മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പൊതു ഇടങ്ങളില്‍പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും, വിവാഹംപോലുള്ള ചടങ്ങുകള്‍ നടത്തുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *