March 29, 2024

റോഡ് നവീകരണം ; മാനന്തവാടി മൈസൂർ റോഡിൽ ട്രാഫിക് ക്രമീകരണം.

0
Img 20210127 Wa0203.jpg
മാനന്തവാടി:  നഗരത്തിൽ മെസൂർ റോഡ് ജംഗ്ഷനിൽ റോഡ്  നവീകരണ ജോലികൾ നടക്കുന്നതിനാൽ 01.02.2021 മുതൽ 19.02.2021 വരെ മൈസൂർ റോഡ് ജംഗ്ഷൻ മുതൽ വള്ളിയൂർകാവ് ജംഗ്ഷൻ വരെയുള്ള റോഡിൽ വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ആയതിനാൽ ട്രാഫിക് താഴെ സൂചിപ്പിച്ചിരിക്കുന്ന വിധം ക്രമീകരിച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പധികൃതർ അറിയിച്ചു..
(1) കൽപ്പറ്റ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ബസ്സ്റ്റാന്റ് – എൽ
എഫ് സ്കൂൾ – കെ ടി ജംഗ്ഷൻ – പോസ്റ്റാഫീസ് – താഴെയങ്ങാടി റോഡ് വഴി തിരിഞ്ഞ് പോകേണ്ടതാണ്.
 (2) മൈസൂർ ഭാഗത്ത് നിന്നും വരുന്ന ചെറിയ വാഹനങ്ങൾ ചെമ്മ ണ്ണൂർ ജ്വല്ലറിക്ക് സമീപത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞ് എച്ച് ഡി
എഫ് സി ബാങ്ക് റോഡ് – വള്ളിയൂർകാവ് ജംഗ്ഷൻ – എൽ എഫ്
സ്കൂൾ വഴി കൽപ്പറ്റ ഭാഗത്തേക്ക് പോകേണ്ടതാണ്. (വൺവേ)
(3) മൈസൂർ റോഡ് ഭാഗത്ത് നിന്നും, തലശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചെറ്റപ്പാലം ബൈപ്പാസ് – എരുമത്തെരുവ് വഴിയോ, അംബേദ്കർ റോഡ് (കെ എസ് ആർ ടി സി ഗ്യാരേജ്) വഴിയോ പോകേണ്ടതാണ്.
(4) മൈസൂർ ഭാഗത്ത് നിന്നും കൽപ്പറ്റ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ ചെറ്റപ്പാലം ബൈപ്പാസ് വള്ളിയൂർക്കാവ് ജംഗ്ഷൻ – ബസ്റ്റാന്റ് വഴി പോകേണ്ടതാണ്.
(5) തലശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഗാന്ധിപ്പാർക്ക് – കെ ടി ജംഗ്ഷൻ – പോസ്റ്റോഫീസ് ജംഗ്ഷൻ – താഴെയങ്ങാടി വഴി പോകേണ്ടതാണ്.
പ്രസ്തുത പ്രവൃത്തി എത്രയും വേഗത്തിൽ പൂർത്തിയാക്കേണ്ടതിനാൽ മാന്യയാത്രക്കാർ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *