ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.


Ad
ബത്തേരി: ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

അമ്പലവയൽ ആയിരംകൊല്ലി ക്വാറി കുളത്തിൽ അകപ്പെട്ട  ആയിരംകൊല്ലി സ്വദേശി കൊല്ലപറമ്പിൽ സൈനുദ്ദീൻ്റെ മകൻ ഷാനിബ്(20) ആണ് മരിച്ചത്.
 സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ വിവരമറിയച്ചതിൻ്റെ അടിസ്ഥാനത്തിൽ നാട്ടുകാരും പൊലിസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഞായറാഴ്ച  വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. .
 . .
ആറ് പേർ ചേർന്നാണ് കുളിക്കാൻ പോയത്. സാധാരണ  ഫുട്ബോൾ കളികൾക്ക് ശേഷം ഇവർ  ഇവിടെ കുളിക്കാറുള്ളതാണ്. വയനാട് ജില്ലാ സ്ക്കൂബ ടീമാണ് തിരച്ചിലിനൊടുവിൽ മൃതദേഹം പുറത്തെടുത്തത്.
മുപ്പത് മീറ്റർ ആഴത്തിൽ നിന്നാണ്  അകപ്പെട്ട ആളെ കണ്ടെത്തിയത്.. ഫയർ ഫോഴ്സിന്റെ സ്കൂബാ ഡൈവിംഗ് ടീമിലെ ഫയർ ഓഫീസർ  എം.വി. വിനു, ബത്തേരി സ്റ്റേഷൻ സ്റ്റേഷൻ ഓഫീസർ പി. നിധീഷ്, അസി. സ്റ്റേഷൻ ഓഫീസർ, .പി.സി.ജയിംസ്, സീനിയർ ഫയർ ഓഫീസർമാരായ ഐപ് .ടി. പൗലോസ്, സെബാസ്റ്റ്യൻ ജോസഫ്, തുടങ്ങിയവർ നേതൃത്വം നൽകി.
ഉമ്മ മൈമൂന, സഹോദരി ഷാഹിന.
മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *