August 13, 2026

പരിസ്ഥിതി മന്ത്രാലയം ഏക പക്ഷീയമായി പുറപ്പെടുവിച്ച കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു

0
IMG-20200913-WA0160.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കാവുംമന്ദം: കേരളത്തിലെ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം  ഏക പക്ഷീയമായി പുറപ്പെടുവിച്ച കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവുംമന്ദം ടൗണിൽ വ്യാപാര സ്ഥാപനങ്ങളിൽ ലൈറ്റ് കെടുത്തി മെഴുക് തിരി കത്തിച്ച് പ്രതിക്ഷേധിച്ചു. പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്ന തരിയോട് അടക്കമുള്ള വില്ലേജുകളിലെ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ, സഹായങ്ങൾ നൽകേണ്ടതിനുപകരം ദ്രോഹിക്കുന്ന നിലപാടാണ് കൈകൊള്ളുന്നത്. മലബാറിനെ വന്യജീവി കേന്ദ്രമാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ.ടി. ജോയി ആവശ്യപ്പെട്ടു. ടി.ജെ മാഴ്സ് അദ്ധ്യക്ഷത വഹിച്ചു. കെ. ബാബു, അബ്ദുള്ള കെ, അഷ്റഫ് പി.കെ, ജെയ്സൺ റ്റി.ഡി, മുജീബ് പി.കെ, ജിജേഷ് കെ ടി, റെജ്ലാസ് കെ എ, പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *