April 29, 2024

പരിസ്ഥിതി ലോല പ്രദേശവും ബഫർ സോണും:സംഘടിത പ്രതിഷേധം ഉയരണമെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം

0
 മാനന്തവാടി: 
 അതിജീവനവുമായി ബന്ധപ്പെട്ട രണ്ട് പ്രധാനപ്പെട്ട വിഷയങ്ങളിൽ   സംഘടിത പ്രതിഷേധം ഉയരണം എന്ന് ആവശ്യപ്പെട്ടു മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ്  പൊരുന്നേടം ഇടവകകൾക്ക് സർക്കുലർ അയച്ചു.. മലബാർ വന്യജീവി സങ്കേതത്തിനു ചുറ്റും ഒരു കിലോമീറ്റർ വായുദൂരത്തിൽ പരിസ്ഥിതിലോല പ്രദേശം അഥവാ ബഫർ സോണായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിട്ടുള്ള കരട് വ്ജ്ഞാപനമാണ് അതിൽ ഒന്നാമത്തെ കാര്യം. ഈ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ്. ഇപ്രകാരം ചെയ്യുന്നതിന് കേരള സർക്കാരിന്റെ ശുപാർശയുമുണ്ട്.
ഈ വിജ്ഞാനപ്രകാരം താമരശ്ശേരി രൂപതയിൽ ഉൾപ്പെടുന്ന കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളും വയനാട് ജില്ലയിലെ തരിയോട്, പൊഴുതന, അച്ചുരാനം, കുന്നത്തിടവക എന്നീ റവന്യൂ ജില്ലകളിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ബഫർ സോണായി മാറും. അങ്ങനെ വന്നാൽ അവിടെ വീടു വയ്ക്കുന്നതിനും കൃഷി ചെയ്യുന്നതിനും വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും പലതരത്തിലുള്ള നിയന്ത്രണങ്ങളും ഉണ്ടാകും. ആ നിയന്ത്രണങ്ങൾ നമ്മുടെ അനുദിനജീവിതത്തെ വളരെ പ്രതികൂലമായി ബാധിക്കും. സ്ഥലം വില്ക്കാൻ പോലും പറ്റാത്ത അവസ്ഥ വന്നു ചേരാം. തമിഴ്നാട്ടിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ നിലവിലിരിക്കുന്ന നിയന്ത്രണങ്ങൾ നമുക്ക് അനുഭവമുള്ളതാണ്. കണ്ണൂർ ജില്ലയിൽ പെടുന്ന കൊട്ടിയൂർ പ്രദേശങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ട്. അതിനാൽ പരിസ്ഥിതി മന്ത്രാലയവും കേരള സംസ്ഥാന സർക്കാരും നടത്തുന്ന ഈ നീക്കം റദ്ദ് ചെയ്യണം എന്നതാണ് നമ്മുടെ ആവശ്യം. അങ്ങനെ നമുക്ക് സുരക്ഷിതമായി ജീവിക്കാനുള്ള അവസരം സൃഷ്ടിക്കണം.
വയനാട് വന്യജീവി സങ്കേതത്ത കടുവാസങ്കേതമായി പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേരള വനം വകുപ്പ് കേരള സർക്കാരിന് റിപ്പോർട്ട് കൊടുത്തിട്ടുണ്ട് എന്നതാണ് രണ്ടാമത്തെ കാര്യം. ഇപ്പോൾ തന്നെ കടുവാ ഉൾപ്പെടെയുള്ള വന്യജീവികളുടെ ഉപദ്രവത്താൽ പൊറുതി മുട്ടിയ നമുക്ക് കൂനിന്മേൽ കുരു എന്ന അവസ്ഥയായിരിക്കും ഇത് നടപ്പായാൽ ഉണ്ടാകാൻ പോകുന്നത്. പശു, ആട് തുടങ്ങിയ മൃഗങ്ങളെ പോലും വളർത്താൻ പറ്റാത്ത അവസ്ഥയുണ്ടാകും. അതുകൊണ്ട് ഈ നീക്കവും അവസാനിപ്പിക്കണം എന്നതാണ് രൂപതയുടെ  ആവശ്യം.
വയനാടൻ ജനതയെ പ്രത്യേകിച്ച്, വടക്കൻ കേരളത്തിലെയും കിഴക്കൻ കേരളത്തിന്റെ ഹൈറേഞ്ചുകളിലെയും കുടിയേറ്റക്കാരെ, കയ്യേറ്റക്കാരായി ചിത്രീകരിച്ച് അവരുടെ ഇവിടുത്തെ
സാന്നിധ്യം നിയമാനുസൃതമല്ല എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമങ്ങൾ നിക്ഷിപ്ത താത്പര്യക്കാർ നിരന്തരം പൊതുമനസ്സിൽ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നുണ്ട്. വനങ്ങൾ നശിപ്പിച്ചത് കുടിയേറ്റക്കാരാണ് എന്നത് തീർത്തും തെറ്റായ വാദമാണ് എന്ന് ചരിത്രം പഠിച്ചാൽ മനസ്സിലാക്കാവുന്നേതേയുള്ളു.
ഒരുകാലത്ത് ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമം നേരിട്ടപ്പോൾ കൂടുതൽ ഉല്പാദിപ്പിക്കാനായി കൃഷി ചെയ്യുന്നതിനാണ്  മദ്ധ്യതിരുവിതാംകൂറിൽ നിന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും അതുപോലെ തന്നെ തമിഴ് നാട്ടിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലേക്കും കുടിയേറിയത്. ഉത്തരകേരളത്തിന്റെ ഉൾപ്രദേശങ്ങളിലും കിഴക്കൻ കേരളത്തിന്റെ ഹൈറേഞ്ചുകളിലും അവർ എത്തിപ്പെട്ടത് . ഈ മണ്ണിൽ കുടിയേറ്റക്കാരുടെ വിയർപ്പ് തുള്ളികൾ ധാരാളം വീണിട്ടുണ്ട് എന്നത് പലരും മറക്കുകയോ മറക്കാൻ ആഗ്രഹിക്കുകയോ ചെയ്യുന്നുവെന്ന് ബിഷപ്പ് സർക്കുലറിൽ കുറ്റപെടുത്തി. . ധാരാളം ജീവനുകൾ ഇവിടെ ഹോമിക്കപ്പെട്ടിട്ടുമുണ്ട്. ഭക്ഷണമില്ലാതെയും വിദ്യാഭ്യാസ-ആതുരശുശ്രൂഷാ സൗകര്യമില്ലാതെയും വിഷമിച്ച ജനതക്ക് കാര്യമായൊന്നും ചെയ്യാൻ പറ്റാതെ സർക്കാരുകൾ നിസ്സഹായരായി നിന്നപ്പോൾ രക്ഷക്കെത്തിയത് ഈ കുടിയേറ്റക്കാരാണ്. ഇന്നത്തെ കോവിഡ് പ്രതിസന്ധിയിൽ ക്വാറെന്റയ്ൻ സെന്ററുകളായും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായും പ്രവർത്തിക്കുന്നത് ഏറെയും കുടിയേറ്റക്കാർ കെട്ടിപ്പടുത്ത സ്ഥാപനങ്ങളിലാണ് എന്നത് പകൽ പോലെ വ്യക്തമാണല്ലൊ.
ഏതാനും വർഷങ്ങൾക്ക് മുമ്പ് വാളാട് പ്രദേശത്ത് പണിയാനിരുന്ന ഡാമിന്റെ പണി ഉപേക്ഷിച്ചത് പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെ തുടർന്നാണന്ന് ബിഷപ് അവകാശപ്പെട്ടു.. വയനാടൻ കാടുകൾ വെട്ടിത്തെളിച്ച് തേക്കിൻതോട്ടങ്ങളും യൂക്കാലിപ്റ്റസ് തോട്ടങ്ങളും വച്ച് പിടിപ്പിച്ചത് കുടിയേറ്റക്കാരനല്ല. റിസർവ് വനങ്ങൾ വെട്ടിത്തെളിച്ച് തേക്കം യൂക്കാലിപ്റ്റസും വളർത്തിയ ഇടങ്ങളിൽ അടിക്കാട് പൂർണ്ണമായും നശിച്ചു. അങ്ങനെ സ്വാഭാവികവനം നശിച്ചതോടെ കാട്ടുമൃഗങ്ങൾക്ക് കാട്ടിൽ തീറ്റയും വെള്ളവും ഇല്ലെന്നായി, വയനാട്ടിലെ വനപ്രദേശത്തിന്റെ വിസ്തൃതി അനുസരിച്ച് സാധ്യമായിരുന്നതിന്റെ ഇരട്ടി കടുവകളെ ഈ പ്രദേശത്ത് എത്തിച്ചതും കടുവാശല്യം വർദ്ധിക്കാൻ ഗൗരവമായ കാരണമായി. കൂടാതെ നമ്മുടെ വനാന്തരങ്ങളിൽ വൻകിട ക്വാറികളും റിസോർട്ടുകളും നിർമ്മിച്ച് വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് മാറ്റം വന്നതിനാൽ അവ കൂടുതൽ ആക്രമകാരികളായി ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങാൻ തുടങ്ങി. ഇതാണ് വസ്തുത.
വ്യവസായങ്ങളിലൂടെ സമ്പന്നമായി തീർന്ന വികസിത രാജ്യങ്ങളുടെ ഒരു അജണ്ടയാണ് അവരുടെ നാടുകളിൽ നശിപ്പിക്കപ്പെട്ട കാടുകൾക്കു പകരമായി അവികസിതരാജ്യങ്ങളിൽ കാടുകൾ വളർത്തുക എന്നത്. അവരുടെ വ്യവസായ ശാലകളും അനുബന്ധ സംഗതികളും പുറംതള്ളുന്ന കാർബൺ മോണോക്സൈഡ് വാതകം മൂലം അന്തരീക്ഷത്തിൽ വരുന്ന കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാനാണ് അവർ ഇപ്രകാരം ചെയ്യുന്നത്. അതായത് അവരുടെ രാജ്യത്തെ ഫാക്ടറികളും മറ്റും പുറംതള്ളുന്ന വാതകത്തെ ആഗിരണം ചെയ്യാൻ ആവശ്യമായ മരങ്ങളും ചെടികളും നമ്മുടെ നാട്ടിൽ ഉണ്ടാകണം. അതിന് തയ്യാറാകുന്ന സർക്കാരുകൾക്കും ഏജൻസികൾക്കും അവർ നിർലോഭം പണം നൽകുന്നു. കാട്ടുമൃഗങ്ങളുടെ ആകമണത്തിൽ മനുഷ്യർക്കും വളർത്ത് മൃഗങ്ങൾക്കും നിരന്തരം ജീവൻ
നഷ്ടപ്പെടുമ്പോഴും നമ്മുടെ സർക്കാരുകൾ മനുഷ്യനേക്കാൾ വനത്തിനും വന്യമൃഗങ്ങൾക്കും
പരിഗണന നൽകുന്നുവെന്ന് മാർ പൊരുന്നേടം ആരോപിച്ചു.. ഈ ദുസ്ഥിതിക്ക് മാറ്റം വരണം. കാടും കാട്ടുമൃഗങ്ങളും ആവശ്യത്തിന് അവ നശിക്കരുത്. എന്നാൽ അന്താരാഷ്ട്രസമൂഹം നല്കുന്ന പണമുപയോഗിച്ച് കാടിനെയും നാടിനെയും വേർതിരിച്ച് കാട്ടിലെ മൃഗങ്ങൾക്കും നാട്ടിലെ മനുഷ്യർക്കും അതിജീവനത്തിനുള്ള സംവിധാനങ്ങൾ ശാസ്ത്രീയമായി ഒരുക്കണം എന്നതാണ് നാം സർക്കാരുകളോട് അഭ്യർത്ഥിക്കുന്നത്.
അതിനാൽ ജനങ്ങളുടെ നന്മക്കായി ജനങ്ങൾ തെരഞ്ഞെടുത്തിട്ടുള്ള സർക്കാരുകൾ അന്താരാഷ്ട്ര ലോബികൾക്ക് വഴങ്ങി നിയമാനുസൃതമുള്ള യാതൊരു ആലോചനകളും കൂടാതെ കണക്കാക്കാനാകുകയുള്ളൂ. അതുകൊണ്ട് അവ പിൻവലിക്കണം. കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനത്തെപ്പറ്റി അഭിപ്രായം രേഖപ്പെടുത്താൻ പൊതുജനങ്ങൾക്കു അനുവദിച്ചിട്ടുളള സമയം 2020 ഒക്ടോബർ 3 വരെയാണ്. നമ്മുടെ അതിജീവനം നിങ്ങളുടെ ഓരോരുത്തരുടെയും ഇടപെടലിനെ ആശ്രയിച്ചിരിക്കും. കാരണം അഭിപ്രായം രേഖപ്പെടുത്താനുള്ള വെബ് സൈറ്റിൽ ലഭിക്കുന്ന അഭിപ്രായമാണ് ഇതെല്ലാം
പരിഗണിക്കുന്ന കമ്മിറ്റിയുടെ മുമ്പിൽ കാണുക. Est-mef@nic.in എന്ന ഈമെയിൽ വിലാസത്തിലാണ് ബഫർ സോൺ സംബന്ധമായ അഭിപ്രായങ്ങൾ അറിയിക്കേണ്ടത്. കടുവാ സങ്കേതം സംബന്ധിച്ച പ്രതിഷേധം അറിയിക്കേണ്ടത് കേരള സർക്കാരിനെയാണ്. മുഖ്യമന്ത്രി, വനം വകുപ്പ് മന്ത്രി, നിങ്ങളുടെ പ്രദേശത്തെ എം.എൽ.എ., എം.പി. തുടങ്ങിയവരുടെ ഈമെയിലിൽ നിങ്ങൾക്ക് പ്രതിഷേധം അറിയിക്കാവുന്നതാണന്ന് സർക്കുലറിലൂെടെ ബിഷപ് പറഞ്ഞു.
ഇക്കാര്യങ്ങളിലെല്ലാം പൊതുജനാഭിപ്രായം രൂപീകരിക്കാനും മറ്റ് നടപടികളിലേക്ക് കടക്കാനുമായി മാനന്തവാടി  രൂപതയിൽ  കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രൂപതാ എ.കെ.സി.സി. ഡയറക്ടർ ഫാ. ആന്റോ മാമ്പള്ളിൽ ചെയർമാനും സെബാസ്റ്റ്യൻ പാലം പറമ്പി കൺവീനറുമായ   കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിതമായി പ്രതിഷേധം അറിയിക്കാനാണ് രൂപതയുടെ തീരുമാനം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *