രണ്ട് കടകളിൽ നിന്നായി 135 പാക്കറ്റ് ഹാൻസ് പിടികൂടി
കണിയാമ്പറ്റ മില്ലുമുക്കിലെ രണ്ട് കടകളിൽ നിന്നായി 135 പാക്കറ്റ് ഹാൻസ് പിടികൂടി. കമ്പളക്കാട് സ്റ്റേഷൻ എസ് ഐ വി പി ആന്റണിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് ഹാൻസ് പിടികൂടി പ്രതികളായ മമ്മൂക്കാർ വീട്ടിൽ ഹർഷദ് ബക്കർ, വയസ് 34, പുഴങ്കുന്ന് വീട്ടിൽ സിദ്ധിക്ക് വയസ് 38 എന്നിവരെ അറസ്റ്റ് ചെയ്തത്. റെയ്ഡിൽ എ എസ് ഐ ദാമോദരൻ എൻ കെ, പോലീസ് ഉദ്യോഗസ്ഥരായ ദിലീപ് വി ആർ , ജാസിം ഫൈസൽ , കമറുദ്ധീൻ വി , രതീഷ് ബാബു , അനൂപ് ഗുപ്ത, തൽഹത് എന്നിവർ പങ്കെടുത്തു.





Leave a Reply