കൈനാട്ടി- മടക്കി മല റോഡിലെ അപകട ഭീഷണി ഒഴിവാക്കണം:സംസ്കാര സാഹിതി .
കൽപ്പറ്റ: കൽപ്പറ്റ മാനന്തവാടി റോഡിലെ കൈനാട്ടി മുതൽ മുക്കി മല വരെയുള്ള ഭാഗത്തെ അപകടാവസ്ഥ ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് കെ പി സി സി സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. റോഡിലേക്ക് ചെരിഞ്ഞ് നിൽക്കുന്ന മരങ്ങൾ അപകട ഭീഷണി ഉയർത്തുകയാണ്. ചെരിഞ്ഞ് നിൽക്കുന്ന മരങ്ങളിൽ നിന്ന് വണ്ണമുള്ള കൊമ്പുകൾ വീഴുന്നത് നിത്യസംഭവമാണ്. റോഡുപണിക്ക് വേണ്ടി വശങ്ങൾ കീറി മരച്ചുവട് വരെ മാന്തി വച്ചിട്ട് ദിവസങ്ങളായി .റോഡിൽ രൂപപ്പെട്ടിരിക്കുന്ന ഗർത്തങ്ങളിൽ മഴ പെയ്യുമ്പോൾ വെള്ളം നിറഞ്ഞ് കുഴികാണാതെ യാത്രികർ വീഴുന്നത് നിത്യസംഭവമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. സി.കെ ജിതേഷ് ,സുന്ദർരാജ് എടപ്പെട്ടി, സലീം താഴത്തൂർ, വിനോദ് തോട്ടത്തിൽ, ജോഷി കുരിക്കാട്ടിൽ ,എബ്രഹാം മാത്യു, ശ്രീജേഷ് ബി നായർ, കെ.കെ രാജേന്ദ്രൻ, ജിൻസ് ഫാൻ്റസി, ആയിഷപള്ളിയാൽ, ത്രേസ്യാമ്മ ജോർജ് സി.വി നേമിരാജൻ എന്നിവർ സംസാരിച്ചു.





Leave a Reply