കോവിഡ് സാന്ത്വന കിറ്റുകൾ വിതരണം ചെയ്തു
കല്ലോടി: കോവിഡ് കാലത്തെ കല്ലോടി പ്രദേശത്തെ ഓട്ടോ തൊഴിലാളികൾക്കും ചുമട്ടു തൊഴിലാളികൾക്കും സാന്ത്വനമായി കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളി കമ്മീലിയൻ സഭയുമായി ചേർന്ന് നാല്പതോളം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ഇടവക വികാരി ഫാദർ ബിജു മാവറ ഉദ്ഘാടനം ചെയ്തു. സെന്റ് കമ്മീലിയൻ സെമിനാരി സുപ്പീരിയർ റെക്ടർ ഫാദർ ജോഫ്രി നാക്കുഴിക്കാട്ട് ഫാദർ റ്റിബിൻ ചക്കുളത്തിൽ ,ഷിജോ ചിറ്റിലപ്പള്ളി, ജോഷി കപ്യാരുമല ,മാത്യു പള്ളത്ത് , ടോമിഎളമ്പാശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.




Leave a Reply