June 20, 2026

കൽപ്പറ്റ സിന്ദൂറിൽ അഞ്ച് പേർക്ക് കോവിഡ് : ഷോറും സന്ദർശിച്ചവർ നിരീക്ഷണത്തിൽ പോകണം.

0
By ന്യൂസ് വയനാട് ബ്യൂറോ
വസ്ത്രാലയം സന്ദര്‍ശിച്ചവര്‍
നിരീക്ഷണത്തില്‍ പോകണം :
കല്‍പ്പറ്റ സിന്ദുര്‍   ടെക്‌സ്‌റ്റൈല്‍സില്‍  5 ജീവനക്കാര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥാപനം സന്ദര്‍ശിച്ച മുഴുവന്‍ ആളുകളും സ്വമേധയാ നിരീക്ഷണത്തില്‍ പോകേണ്ടതും എന്തെങ്കിലും ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടനെ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കേണ്ടതുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കഴിഞ്ഞദിവസം ഇവിടെ  കോവിഡ് രോഗി സന്ദർശിച്ചതിനെ തുടർന്ന്  കുറച്ചു പേർ നിരീക്ഷണത്തിൽ പോയിരുന്നു. പിന്നീട് അണുനശീകരണം നടത്തി ഷോറൂം തുറന്നു പ്രവർത്തിക്കുകയും ചെയ്തു.
ഇതിനുശേഷവും കട തുറന്നു പ്രവർത്തിച്ചതിനാൽ ധാരാളംപേർ  വസ്ത്രാലയത്തിൽ എത്തിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *