കർഷക വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു
പേരിയ : സംസ്ഥാനസർക്കാർ പൊതുവിപണിയിൽ ഇടപെടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള കാർഷിക ശേഖരണ വിപണന കേന്ദ്രം വയനാട് ജില്ലയിൽ പെരിയ സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ആരംഭിച്ചിട്ടുള്ള വിപണന കേന്ദ്രം തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷകർക്ക് ഉൽപന്നങ്ങൾക്ക് ന്യായവില ലഭിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ ഈ സംരംഭം ആരംഭിച്ചിട്ടുള്ളത് ചടങ്ങിൽ ബാങ്ക് ചടങ്ങിൽപ്രസിഡന്റ് സി റ്റി പ്രേംജിത് അധ്യക്ഷത വഹിച്ചു ആദ്യ വിൽപ്പന പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു ഷജിൽ കുമാർ നിർവഹിച്ചു ബാങ്ക് സെക്രട്ടറി ജോബിഷ് കെ ജെ, ബെന്നി ആന്റണി, ഇ എം പിയൂസ്, കണ്ണൻ നായർ, സുരേഷ് എം എസ്, രതീഷ് ഷീല ഷാജി, മിലാ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply