June 16, 2026

വയനാട്ടിൽ 46 പേര്‍ക്ക് കൂടി കോവിഡ് : :43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ : 72 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
.
വയനാട് ജില്ലയില്‍ ഇന്ന് (02.11.20) 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 72 പേര്‍ രോഗമുക്തി നേടി. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേര്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7207 ആയി. 6346 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 52 മരണം. നിലവില്‍ 809 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 388 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
രോഗം സ്ഥിരീകരിച്ചവര്‍
തവിഞ്ഞാല്‍ സ്വദേശികളായ 9 പേര്‍, പുല്‍പ്പള്ളി, ബത്തേരി 4 പേര്‍ വീതം, മാനന്തവാടി, നൂല്‍പ്പുഴ 3 പേര്‍ വീതം, അമ്പലവയല്‍, എടവക, കണിയാമ്പറ്റ മീനങ്ങാടി മേപ്പാടി, മുട്ടില്‍, നെന്മേനി, വൈത്തിരി രണ്ടുപേര്‍ വീതം, കോട്ടത്തറ, പനമരം, പൂതാടി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
പശ്ചിമബംഗാളില്‍ നിന്ന് വന്ന തവിഞ്ഞാല്‍ സ്വദേശി, ഒക്ടോബര്‍ 26 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന തരിയോട് സ്വദേശി, ഒക്ടോബര്‍ 31ന് കര്‍ണാടകയില്‍ നിന്ന് വന്ന തിരുനെല്ലി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗബാധിതരായവര്‍.
72 പേര്‍ക്ക് രോഗമുക്തി
പൂതാടി സ്വദേശികളായ 8 പേര്‍, ബത്തേരി, തരിയോട് 7 പേര്‍ വീതം, പടിഞ്ഞാറത്തറ 6 പേര്‍, വെള്ളമുണ്ട, തവിഞ്ഞാല്‍ 5 പേര്‍ വീതം, നൂല്‍പ്പുഴ 4 പേര്‍, കോട്ടത്തറ, മാനന്തവാടി മൂന്ന് പേര്‍ വീതം, തിരുനെല്ലി 2 പേര്‍, മുട്ടില്‍, കണിയാമ്പറ്റ, നെന്മേനി, തൊണ്ടര്‍നാട്, പുല്‍പ്പള്ളി, പനമരം സ്വദേശികളായ ഓരോരുത്തരും  കണിയാമ്പറ്റ സി എഫ് എല്‍ ടി സി യില്‍ ചികിത്സയിലായിരുന്ന 9 പേരും വൈത്തിരി ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന രണ്ടുപേരും, രണ്ടു മലപ്പുറം സ്വദേശികളും, വീടുകളില്‍ ചികിത്സയിലായിരുന്ന മൂന്ന് പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *