September 7, 2026

വയനാട്ടിൽ 105 പേര്‍ക്ക് കൂടി കോവിഡ് : 105 പേര്‍ക്ക് രോഗമുക്തി : 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

0
By ന്യൂസ് വയനാട് ബ്യൂറോ
 .
വയനാട് ജില്ലയില്‍ ഇന്ന് (08.11.20) 105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 105 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 7 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7975 ആയി. 6940 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍ 964 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 432 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
മേപ്പാടി സ്വദേശികളായ 11 പേര്‍, പനമരം സ്വദേശികളായ പത്ത് പേര്‍, മുട്ടില്‍, മൂപ്പൈനാട് 9 പേര്‍ വീതം, എടവക, മാനന്തവാടി, പടിഞ്ഞാറത്തറ 8 പേര്‍ വീതം, മീനങ്ങാടി 7 പേര്‍, നൂല്‍പ്പുഴ, വെള്ളമുണ്ട 5 പേര്‍ വീതം, അമ്പലവയല്‍ 4 പേര്‍, കോട്ടത്തറ, നെന്മേനി, പുല്‍പ്പള്ളി, വൈത്തിരി, തവിഞ്ഞാല്‍ രണ്ടുപേര്‍ വീതം, പൂതാടി, ബത്തേരി, പൊഴുതന, കണിയാമ്പറ്റ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. 
കര്‍ണാടകയില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി, ഒരു മാനന്തവാടി സ്വദേശി, നവംബര്‍ ഏഴിന് മധ്യപ്രദേശില്‍ നിന്നും വന്ന മാനന്തവാടി സ്വദേശി, നവംബര്‍ ആറിന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി, ഒക്ടോബര്‍ 29ന് പശ്ചിമബംഗാളില്‍ നിന്ന് വന്ന പൊഴുതന സ്വദേശി, നവംബര്‍ നാലിന് ബാംഗ്ലൂരില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി, ഒക്ടോബര്‍ 30 ന് ദുബായില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി എന്നിവരാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി പോസിറ്റീവായത്.
*105 പേര്‍ക്ക് രോഗമുക്തി*
ബത്തേരി സ്വദേശികളായ 8 പേര്‍, മീനങ്ങാടി, മേപ്പാടി 7 പേര്‍ വീതം, എടവക, പടിഞ്ഞാറത്തറ 5 പേര്‍ വീതം, കണിയാമ്പറ്റ, പനമരം, അമ്പലവയല്‍, മാനന്തവാടി 4 പേര്‍ വീതം, പൂതാടി, പൊഴുതന, മൂപ്പൈനാട്, തവിഞ്ഞാല്‍ 2 പേര്‍ വീതം, നൂല്‍പ്പുഴ, വെള്ളമുണ്ട, പുല്‍പ്പള്ളി, തിരുനെല്ലി, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരും, തൃശൂര്‍, കോഴിക്കോട് സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 42 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *