June 15, 2026

വയനാട് ജില്ലയില്‍ 153 പേര്‍ക്ക് കൂടി കോവിഡ് : 121 പേര്‍ക്ക് രോഗമുക്തി : 152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (22.11.20) 153 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 121 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9620 ആയി. 8470 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 62 മരണം. നിലവില്‍ 1088 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 523 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
അമ്പലവയല്‍ സ്വദേശികളായ 18 പേര്‍, കല്‍പ്പറ്റ 17 പേര്‍, മുട്ടില്‍ 14 പേര്‍, പുല്‍പള്ളി, തരിയോട് 12 പേര്‍ വീതം, പനമരം 11 പേര്‍, കണിയാമ്പറ്റ 10 പേര്‍, പടിഞ്ഞാറത്തറ 7 പേര്‍, മേപ്പാടി, പൊഴുതന 6 പേര്‍ വീതം, എടവക, വൈത്തിരി, മൂപ്പൈനാട്, നെന്മേനി 5 പേര്‍ വീതം, മീനങ്ങാടി, ബത്തേരി 4 പേര്‍, പൂതാടി 3 പേര്‍, വെള്ളമുണ്ട, മാനന്തവാടി, തിരുനെല്ലി 2 പേര്‍ വീതം, വെങ്ങപ്പള്ളി, നൂല്‍പ്പുഴ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. നവംബര്‍ 14ന് ബാംഗ്ലൂരില്‍ നിന്നെത്തിയ പൊഴുതന സ്വദേശിയാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗം ബാധിച്ചത്.
 
*121 പേര്‍ക്ക്  രോഗമുക്തി*
മാനന്തവാടി സ്വദേശികളായ 13 പേര്‍, പൂതാടി, വെള്ളമുണ്ട 6 പേര്‍ വീതം, കല്‍പ്പറ്റ 5 പേര്‍, കണിയാമ്പറ്റ, പനമരം 4 പേര്‍ വീതം, ബത്തേരി, മേപ്പാടി, മുട്ടില്‍, പുല്‍പ്പള്ളി 3 പേര്‍ വീതം, മൂപ്പൈനാട്, മീനങ്ങാടി, അമ്പലവയല്‍, തരിയോട്, പടിഞ്ഞാറത്തറ രണ്ടു പേര്‍ വീതം, നെന്മേനി, തൊണ്ടര്‍നാട്, എടവക, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 57 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *