കുറുമ്പാലക്കോട്ട സന്ദർശന വിലക്ക് പിൻവലിക്കണം _ ആക്ഷൻ കമ്മിറ്റി
കോട്ടത്തറ:
യാതോരു മുന്നറയിപ്പുമില്ലാതേ കുറുമ്പാലക്കോട്ടയിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് പ്രദേശത്ത് ചേർന്ന ജനകീയ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾക്കു പുറമേ അന്യസംസ്ഥാനങ്ങളിൽ നിന്നും ഇവിടെ ടൂറിസ്റ്റുകളെത്തുന്നുണ്ട്.
ജില്ലാ കലക്ടറുടേ നിരോധന ഉത്തരവറിയാതെ ഇവിടെ എത്തിയ നിരവധി പേർക്കെതിരേയാണ് കമ്പ ളക്കാട് പോലീസ് കേസ്സെടുത്തിട്ടുള്ളത്. ലാത്തിവീശി ആട്ടിയോടിക്കുകയും ചെയ്തു. കുറുമ്പാലകോട്ട ടൂറിസത്തെ തകർക്കാനുള്ള ചില തൽപരകക്ഷികളുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നിരോധനം.
ആവശ്യമായ പോലീസ് നിരീക്ഷണമടക്കമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കുറുമ്പാലക്കാട്ട ടൂറിസത്തെ സംരക്ഷിക്കന്നതിന് പകരം വിലക്കേർപെടുത്തിയ നടപടി ശരിയല്ല. പ്രദേശത്തേ നിരവധി പാവങ്ങൾക്ക് ഉപജീവനമാർഗ്ഗം കൂടിയാണ് വിലക്കിലൂടെ ഇല്ലാതായത്. ചെറുകിട ചായ കച്ചവടക്കാർ മുതൽ
ഒട്ടേറേ പേരുടേ ജീവിതമാർഗ്ഗം കൂടിയാണ് നഷ്ടമാകുന്നത്.ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം പുനപരിശോധിച്ച് കുറുമ്പാലക്കോട്ടയിലേ ടൂറിസം വിലക്ക് എത്രയും പെട്ടെന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭത്തിനറങ്ങുകയാണ് നാട്ടുകാർ. ഇതിനായ് ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. യോഗത്തിൽ കെ.പി. പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. പാപ്പച്ചൻ (ചെയർമാൻ) ഷാജു വി.എം (ജനറൽ കൺവീനർ) ജിൽജോ നെടുമല ( സിക്രട്ടറി) തങ്കച്ചൻ പി.(ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു





Leave a Reply