September 18, 2026

പുതുശേരിക്കടവ് സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിൻ്റെ ഓർമ്മപെരുന്നാൾ ആചരിച്ചു

0
IMG-20210130-WA0260.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുതുശേരിക്കടവ് പള്ളിയിൽ പെരുന്നാൾ

പടിഞ്ഞാറത്തറ: പുതുശേരിക്കടവ് സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിൻ്റെ ഓർമ്മപെരുന്നാൾ ആചരിച്ചു. വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തി. മൂന്നിൻമേൽ കുർബ്ബാനക്ക് ഫാ. അബ്രഹാം വല്ലത്തുകാരൻ, ഫാ. ഷിൻസൺ മത്തോക്കിൽ, ഫാ.എൽദോ മനയത്ത് കർമികത്വം വഹിച്ചു. സണ്ടേസ്കൂൾ വാർഷികവും മുൻ വികാരിമാരെ ആദരിക്കലും നടന്നു. ട്രസ്റ്റി കെ.വി കുര്യാക്കോസ്, സെക്രട്ടറി എൻ.ടി ജോൺ, ജോൺ ബേബി, പി.ടിസാബു, ജോർജ്കുട്ടി പാറ്റായിൽ, ഷിബു കട്ടേക്കുഴി നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *