April 26, 2024

പി.എസ്.സി കായിക ക്ഷമത പരീക്ഷ 16 മുതൽ 25 വരെ

0
 ജില്ലയില്‍  പോലീസ് വകുപ്പില്‍ വനിതാ  പോലീസ് കോണ്‍സ്റ്റബിള്‍, പോലീസ് കോണ്‍സ്റ്റബിള്‍  (കാറ്റഗറി നം:08/2020,09/2020 ) തസ്തികയുടെ തെരഞ്ഞെടുപ്പിനായുളള ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും നവംബര്‍ 16 മുതല്‍ 25 വരെ നടക്കും. വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ കായിക ക്ഷമത പരീക്ഷ നവംബര്‍ 16, 17, 18, 19, 20, 21 തീയതികളില്‍ മാനന്തവാടി ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും  പോലീസ് കോണ്‍സ്റ്റബിള്‍ (പുരുഷന്മാര്‍) തസ്തികയുടെ കായിക ക്ഷമത പരീക്ഷ  നവംബര്‍ 16, 17, 18, 19, 20, 21, 23, 24, 25 തീയതികളില്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലും നവംബര്‍ 23, 24, 25 തീയതികളില്‍ മാനന്തവാടി ഗവ.ഹൈസ്‌കൂള്‍  ഗ്രൗണ്ടിലുമാണ് നടത്തുന്നത്. അപേക്ഷ സമര്‍പ്പിച്ച വയനാട് ജില്ലയിലെ പണിയന്‍, അടിയാന്‍, ഊരാളി ( വെട്ടകുറുമ ) പ്രത്യേക  ദുര്‍ബല ഗോത്ര വര്‍ഗ വിഭാഗത്തില്‍പെട്ട കാട്ടുനായ്കന്‍ എന്നീ വിഭാഗങ്ങളില്‍പെട്ട എസ്.എസ്.എല്‍ സി പാസായ യോഗ്യരായിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയിപ്പ് അയച്ചിട്ടുണ്ട്. നവംബര്‍ 12 നകം അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04936202539. കായിക ക്ഷമതാ പരീക്ഷക്ക് മുന്നോടിയായി നിശ്ചിത തിയതിക്ക് തലേദിവസം കോവിഡ് 19 ആന്റിജന്‍ ടെസ്റ്റ് അതത് ഗ്രൗണ്ടില്‍ നടത്തും. ടെസ്റ്റ്  നെഗറ്റീവായ  ഉദ്യോഗാര്‍ത്ഥികളെ മാത്രമേ കായിക ക്ഷമതാ പരീക്ഷക്ക് പങ്കെടുപ്പിക്കുകയുള്ളു. കായിക ക്ഷമതാ പരീക്ഷയില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ഥികളുടെ അസ്സല്‍ പ്രമാണ പരിശോധന അന്ന് തന്നെ നടത്തും. യോഗ്യരായവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, സാക്ഷ്യപത്രം എന്നിവയുടെ അസ്സല്‍  ഹാജരാക്കണം. ജാതി സര്‍ട്ടിഫിക്കറ്റും സാക്ഷ്യപത്രവും ഹാജരാക്കിയവര്‍ വീണ്ടും ഹാജരാക്കേണ്ടതില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *