April 27, 2024

വയനാട് മെഡിക്കൽ കോളജ് ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കണം: കേരള മുസ്‌ലിം ജമാഅത്ത്

0
കൽപ്പറ്റ: നിർദിഷ്ട വയനാട് മെഡിക്കൽ കോളജ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാടിൻറെ ആരോഗ്യ ചികിത്സാരംഗത്ത് അത്യാവശ്യമായ സർക്കാർ മെഡിക്കൽ  കോളേജ് സ്ഥല തർക്കങ്ങൾ പറഞ്ഞ്നീട്ടികൊണ്ടു പോകാതെ ഏറെ സൗകര്യങ്ങളുള്ള മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കണമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2012 ൽ സർക്കാർ പ്രഖ്യാപിച്ച അഞ്ച് മെഡിക്കൽ കോളജുകളിൽ ഇനിയും പ്രവർത്തനം ആരംഭിക്കാത്തത് വയനാട് ജില്ലയിൽ മാത്രമാണ്. എട്ട് വർഷങ്ങൾക്കിപ്പുറവും  ഭൂമിയേറ്റെടുക്കൽ നടപടിയിൽ തടഞ്ഞു നിൽക്കുകയാണ് വയനാട് മെഡിക്കൽ കോളജ്. നിലവിൽ 500 കിടക്കയുള്ള ജില്ലാ ആശുപത്രിയുണ്ടെന്നിരിക്കേ 100 സീറ്റുകളുള്ള മെഡിക്കൽ കോളജ് ആരംഭിക്കുന്നതിന് സാങ്കേതിക തടസങ്ങളുമില്ല. 10 കിലോമീറ്റർ ചുറ്റളവിൽ ബോയ്സ് ടൗണിൽ ആരോഗ്യ വകുപ്പിന്റെ അധീനതയിലുള്ള 65 ഏക്കർ ഭൂമിയും ലഭ്യമാണ്. മികച്ച സൗകര്യങ്ങളുള്ള നല്ലൂർനാട് ക്യാൻസർ സെന്ററിനെ ഗവേഷണ വിഭാഗമായും വികസിപ്പിക്കാമെന്നും അവർ അഭിപ്രായപ്പെട്ടു. ജില്ലാ ആശുപത്രിയിൽ മെസിക്കൽ കോളജ് ആരംഭിക്കുന്നതോടാെപ്പം തന്നെ ഏറ്റവും അനുയോജ്യമായ സ്ഥലത്ത് ഉടൻ തന്നെ വയനാട് മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിക്കണം. ചികിത്സാ സൗകര്യങ്ങളുടെ പരിമിതി മൂലവും കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേയും നിരവധി ജീവനുകളാണ് പാെലിയുന്നത്.  കോഴിക്കോട് കണ്ണൂർ ജില്ലകളിലെ മലയോര പ്രദേശങ്ങളും കർണാടകയിലെ കുടക്, എച്ച് ഡി കോട്ട പ്രദേശങ്ങളുമായും ചേർന്ന് നിൽക്കുന്ന മാനന്തവാടിയിൽ മെഡിക്കൽ കോളജ് ആരംഭിക്കുന്നത് വയനാട്ടുകാർ സ്വാഗതം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. രാഷ്ട്രട്രീയ താല്പര്യങ്ങളുടെ പേരിൽ വയനാടിന്റെ അടിസ്ഥാന ആവശ്യമായ മെഡിക്കൽ കോളജ് ഇനിയും നീണ്ടുപോകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും കെ എം ജെ നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എം മജീദ് തലപ്പുഴ, ഭാരവാഹികളായ കെ എസ് മുഹമ്മദ് സഖാഫി, ബീരാൻ ഓടത്തോട്, കെ കെ മുഹമ്മദലി ഫൈസി പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *