September 29, 2026

തൈ വാഴകൾ വെട്ടി നശിപ്പിച്ചു

0
IMG-20200905-WA0461.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
തരുവണ: മൂന്ന് മാസം പ്രായമായ ആയിരത്തോളം വാഴകള്‍ നശിപ്പിച്ചു.തരുവണ കരിങ്ങാരി വയലില്‍ കൃഷിയിറക്കിയ സഹോദരങ്ങളായ ആര്‍പ്പത്താനത്ത് ബേബി,ഷാജി എന്നിവരുടെ വാഴകളാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ വെട്ടിയും പിഴുതും നശിപ്പിച്ചത്.മൂന്ന് മാസം മുമ്പ് കൃഷിയിറക്കി രണ്ട് വളം നല്‍കിയ വാഴകള്‍ക്കായി എഴുപതിനായിരത്തോളം രൂപ ചിലവഴിച്ചിരുന്നു.കുടുംബസ്വത്തായി കൈവശം വെച്ചു വരുന്ന 60 സെന്റോളം വയലിലാണ് ഇവര്‍കൃഷിയിറക്കിയത്.കൃഷിനശിപ്പിച്ചതുമായിബന്ധപ്പെട്ട് സഹോദരനെതിരെ വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *