June 13, 2026

വെറ്ററിനറി സർവ്വകലാശാലയിലേക്കുള്ള ബോണ്ട് സർവ്വീസ് കെ.എസ്.ആർ.ടി.സി. ആരംഭിച്ചു

0
Photo111.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടിയിൽ  നിന്നും  പൂക്കോട് കേരള വെറ്ററിനറി ആന്റ് അനിമൽ സർവ്വകലാശാലയിലേക്കുള്ള ബോണ്ട് സർവ്വീസ് കെ.എസ്.ആർ.ടി.സി. ആരംഭിച്ചു. കാലത്ത് 8 .30 ന് മാനന്തവാടിയിൽ നിന്നും ആരംഭിക്കുന്ന സർവ്വീസ് പൂക്കോട് 10 മണിക്ക് പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ സമാപിക്കും. കൊറോണ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് നടത്തുന്ന സർവീസ് സർക്കാർ, യൂണിവേഴ്സിറ്റി ജീവനക്കാർക്ക് ഓഫീസിൽ എത്തുന്നതിന് വളരെ ഉപകാരപ്രദമാകും. ആദ്യ യാത്ര പൂർത്തിയാക്കി എത്തിയ കെ.എസ്.ആർ.ടി.സി. ബസിനെ സർവ്വകലാശാല രജിസ്ട്രാർ ഡോ.എൻ. അശോക്,  വിജ്ഞാന വ്യാപന വിഭാഗം മേധാവി  ഡോ. എം.കെ. നാരായണൻ, ഡീൻ ഡോ. കോശി ജോൺ,  സർവകലാശാല ജീവനക്കാർ എന്നിവർ ചേർന്ന്  സ്വീകരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *