September 28, 2026

സി.കെ.ശശീന്ദ്രൻ എം.എൽ.എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു : സജി ശങ്കർ

0
Screenshot_2020-09-10-13-50-16-789_com.whatsapp.w4b.png
By ന്യൂസ് വയനാട് ബ്യൂറോ
.
മലബാർ വന്യജീവി സങ്കേതത്തിൻ്റെ പേരിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ.പൊതു ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതായി ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് സജി ശങ്കർ.53.2 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോലമായി കേന്ദ്രം കരട് വിജ്ജാപനമായി വന്യജീവി സങ്കേതത്തിന് കൈമാറാൻ ശ്രമിക്കുന്നു എന്നത് തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുമ്പോൾ വയനാട്ടിലെ മെഡിക്കൽ കോളേജടക്കമുള്ള ജനകീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടാൻ സി.പി.എം.ബോധപൂർവ്വം ശ്രമിക്കുന്നു എന്നതിൻ്റെ ഉത്തമോദാഹരണമാണ്. കരട് വിജ്ജാപനമെന്നാൽ നടപ്പാക്കൽ എന്നല്ലെന്നും സംസ്ഥാനത്തിന് പറയാനുള്ളത് കേന്ദ്രവുമായി ചർച്ച നടത്തുന്നതിന് പകരം കോവിഡ് കാലത്ത് ജനത്തെ തെരുവിലിറക്കി സമരാഭാസം നടത്തുകയാണ് എം.എൽ.എ. ചെയ്യുന്നതെന്നും കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഇരട്ട താപ്പ് നിലപാട് സ്വീകരിച്ച സി.പി.എം. കോൺഗ്രസ്സുമായി ജില്ലയിൽ അലയൻസ് ഉണ്ടാക്കുകയാണ്. വിഷയത്തിൽ ബി.ജെ.പിയെ സഹകരിപ്പിക്കാതെ രംഗത്ത് വന്നത് അവിശുദ്ധ കൂട്ടുകെട്ടിൻ്റെ ഉദാഹരണമാണെന്നും സജി ശങ്കർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *