May 6, 2024

വീടുകൾ അമ്പാടിയാക്കി മാറ്റി ശ്രീകൃഷ്ണ ജയന്തി ആഘോഷവും ഓൺലൈനിൽ

0
Img 20200910 140023.jpg
 
 ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ശ്രീ കൃഷ്ണ ജയന്തി ആഘോഷം വിപുലമായി നടന്നു. ആഘോഷ ത്തിന്റെ ഭാഗമായി സെപ്റ്റംബർ 2 മുതൽ ആരംഭിച്ച കൃഷ്ണ ലീലാ കലോത്സവം സമാപിച്ചു. ഓൺലൈൻ മാധ്യമങ്ങളിലൂടെ നടന്ന വിവിധ മത്സരങ്ങളിൽ ആയിരകണക്കിന് കുട്ടികൾ പങ്കെടുത്തു. മത്സര വിജയികളെ ഇന്ന് പ്രഖ്യാപിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ വരും ദിവസങ്ങളില്‍  വിതരണം ചെയ്യും. പൊതു സ്ഥലങ്ങളിലുള്ള ശോഭ യാത്രകൾക്ക് പകരം കോവിഡിന്റെ പശ്ചാത്തലത്തിൽ ആയിരകണക്കിന് കുട്ടികൾ സ്വന്തം വീടുകളിൽ കൃഷ്ണ ഗോപികാ വേഷം ധരിച്ചു. നേരത്തെ വീടുകളിൽ തയ്യാറാക്കിയ കൃഷ്‌ണകുടീരത്തിനു മുൻപിൽ, കണ്ണനൂട്ട്, ഭജന, ജ്ഞാനപ്പാന പാരായണം, കുടുംബ പ്രാർത്ഥനകൾ എന്നിവ നടന്നു. സെപ്റ്റംബർ 6 ന് താലൂക്കിലെ അയ്യായിരത്തോളം വീടുകളിലും, നാല്കവലകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പതാക ദിനം ആചരിച്ചു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി നവമാധ്യമങ്ങളിലൂടെ നടത്തിയ ശ്രീകൃഷ്ണജയന്തി ആഘോഷം കുട്ടികളിൽ ആവേശം വിടർത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *