August 14, 2026

സുല്‍ത്താന്‍ ബത്തേരി ടൗണ്‍ നാലാമതും കണ്ടെയ്ന്‍മെന്റ് സോണായി

0
sulthan-bathery-municipality_710x400xt.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലോക്ക് ഡൗണ്‍ ഇളവ് അനുവദിച്ചതു മുതല്‍ ഇത് നാലാം തവണയാണ് ടൗണ്‍ കണ്ടെയ്ന്‍മെന്റ് സോണാവുന്നത്. നിലവില്‍ ടൗണക്കം 10 ഡിവിഷനുകളാണ് നഗരസഭയില്‍ കണ്ടെയ്ന്‍മെന്റ് സോണിലായത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴില്‍ വരുന്ന സുല്‍ത്താന്‍ നഗരസഭ തല പരിധിയില്‍ സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് സുല്‍ത്താന്‍ ബത്തേരി ടൗണ്‍ ഉള്‍പ്പെടുന്ന ഡിവിഷനുകളായ 15, 23, 24 എന്നിവ ഇന്ന് ഉച്ചമുതല്‍ ജില്ലാ ഭരണകൂടം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം 12 പേര്‍ക്കാണ് കൊവിഡ് 19 പോസിറ്റീവായത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 40ഓളം പേര്‍ക്കാണ് കൊവിഡ് 19 നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥിരീകരിച്ചത്. നിലവില്‍ ടൗണ്‍ ഡിവിഷനുകള്‍ക്ക് പുറമെ നഗരസഭയിലെ 7 ഡിവിഷനുകളും കണ്ടെയ്ന്‍മെന്റ് സോണിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *