September 28, 2026

മുത്തങ്ങയിൽ ഇന്നും ലഹരി മരുന്ന് വേട്ട :അരക്കോടി രൂപയുടെ പാൻ മസാലയുമായി രണ്ടു പേർ കസ്റ്റഡിയിൽ

0
IMG_20200911_103130.jpg
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : മുത്തങ്ങ ചെക്ക് പോസ്റ്റിൽ  ഇന്നും ലഹരി മരുന്ന് വേട്ട :രണ്ടു പേർ കസ്റ്റഡിയിൽ .കർണാടകയിൽ നിന്നും ലോറിയിൽ കടത്തിയ 25 ചാക്ക് ലഹരിവസ്തുക്കളും ആയാണ്  രണ്ടു പേർ പിടിയിലായത് . പാലക്കാട് സ്വദേശി സുജിത്ത് , വൈപ്പിൻ ഓച്ചന്തുരുത്ത്  സ്വദേശി ഇ. ടി സണ്ണി എന്നിവരാണ് പിടിയിലായത് .ഇന്നലെയും മുത്തങ്ങ ചെക്ക് പോസ്റ്റിൽ ലഹരിവസ്തുക്കൾ പിടികൂടിയിരുന്നു.
 
 KL 11 BJ 3305 ലോറിയിൽ എ. പി.എൽ. പാർസലിൻ്റെ കൂടെ കടത്തികൊണ്ട് വന്ന 22 ചാക്കുകളിലായി 315.15 കിലോ  പുകയില ഉൽപ്പന്നങ്ങളുമായി പാലക്കാട് സ്വദേശി സുജിത്ത് ( 28 )  ദേവയാനി, മുളക്കൂർ , അട്ടശ്ശേരി , പാലക്കാട്‌, സണ്ണി : (61)  , തോട്ടുംകര , ഓച്ചം തുരത്ത് എറണാകുളം  എന്നിവരുടെ പേരിൽ കോട്പ്പ കേസെടുത്തു. പ്രതികളെയും  തൊണ്ടിമുതലുകളും വാഹനവും സുൽത്താൻ ബത്തേരി പോലീസിന് തുടർ നടപടികൾക്കായി കൈമാറി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദ്, എക്സൈസ് ഇൻസ്പെക്ടർ കെ.പി ഹരീഷ് കുമാർ, പ്രിവന്റീവ് ഓഫീസർ മരായ അജീഷ് ടി .ബി, പി.പി. ശിവൻ, സിവിൽ എക്സൈസ് ഓഫീസർ മാരായ ബിനുമോൻ എ.എം., അഭിലാഷ് ഗോപി  എന്നിവർ  പരിശോധനയിൽ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *