July 8, 2026

പാറ ഘനനം :യൂത്ത് ലീഗ് നിയമ ലംഘന സമരം നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
വെങ്ങപ്പള്ളി :അമിതമായ പാറ ഘനനം  നടത്തുക വഴി വെങ്ങപ്പള്ളിയിലെ പള്ളിക്കും അമ്പലത്തിനും വീടുകൾക്കുമുൾപ്പെടെ ദിനേന കേടുപാടുകൾ സംഭവിക്കുന്നതിൽ പ്രതിഷേധിച്ച് വയനാട് ഗ്രാനൈറ്റ് പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നിയമ ലംഘന സമരം നടത്തി. വെങ്ങപ്പള്ളി ടൗണിൽ നടന്ന പരിപാടി വയനാട് ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ജാസർ പാലക്കൽ ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ സലീം ചാലിൽ, നൗഷാദ് ചൂരിയാറ്റ,അൻവർ കെ പി, ആബിദ് വെങ്ങപ്പള്ളി, റിയാസ് കെ, ഫൈസൽ ടി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *