August 15, 2026

തലപ്പുഴയിൽ നിയന്ത്രണം വിട്ട ലോറി വീടിന്റെ മതിലിലിടിച്ചു മറിഞ്ഞു.

0
IMG-20200912-WA0164.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
 തലപ്പുഴ ചുങ്കത്ത് നിയന്ത്രണം വിട്ട ടോറസ് ലോറി സമീപവാസിയായ പി.വാസുവിന്റെ വീടിന്റെ മതിലിലിടിച്ചു മറിഞ്ഞു.ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് സംഭവം.   ബത്തേരിയിലെ അംബുജ സിമന്റ്സിന്റെ  ടോറസ് ലോറിയാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ റോഡിന്റെ ഒരു വശവും ഇടിഞ്ഞിട്ടുണ്ട്.  ഇടുങ്ങിയ പാതയിൽ അശ്രദ്ധയോടെ പിറകോട്ട് എടുത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. പുലർച്ചയോടെ നാട്ടുകാരുടെയും,പോലീസിന്റെയും സഹകരണത്തോടെ  ക്രയിനെത്തി ലോറി വലിച്ചു കയറ്റി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *