October 1, 2026

കോവിഡ് വിവരങ്ങൾ വിരൽ തുമ്പിലാക്കി മഹാദീറിന്റെ കെ.ഡാറ്റാ ആപ്പ് .

0
Screenshot_2020-09-12-14-41-03-517_com.whatsapp.w4b.png
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: 
സംസ്ഥാനത്തെ തത്സമയ കോവിഡ് വിവരങ്ങളാണ് തരുവണ സ്വദേശി  ആപ്പിൽ ഒരുക്കിയിട്ടുള്ളത് .
  തരുവണ 7/4 സ്വദേശിയായ കളപ്പീടികയിൽ മഹാദീർ മുഹമ്മദ് ശ്രദ്ധ നേടുന്നു. കെ.ഡാറ്റാ എന്ന പേരിൽ നിർമ്മിച്ച ആപ്പിൽ,ഓരോ ജില്ലകൾ തിരിച്ചും ദിവസേനയുള്ള രോഗികളുടെ എണ്ണവും, രോഗമുക്തി നേടിയവരുടെ എണ്ണവും,മരണ നിരക്ക്, പഞ്ചായത്ത്,വാർഡ് എന്നിവ രേഖപ്പെടുത്തിയുള്ള കണ്ടൈൻമെന്റ്  സോണുകൾ, മറ്റ് സർക്കാർ നിർദ്ദേശങ്ങൾ, അനുബന്ധ വാർത്തകളൊക്കെയാണ് കൃത്യമായ അപ്ഡേഷനോട്ക്കൂടി  മഹാദീർ ഒരുക്കിയിട്ടുള്ളത്. ബാംഗ്ലൂർ ജൈൻ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ ബി.സി.എ വിദ്യാർത്ഥിയായ മഹാദീർ കഴിഞ്ഞ ജൂലൈ ആദ്യത്തോടെയാണ് ആപ്പ് നിർമ്മിച്ചത്.എന്നാൽ ആഗസ്റ്റ് അവസാനത്തോടെയാണ് മഹാദീർ  ആപ്പ് പൂർണ്ണ പ്രവർത്തന സജ്ജമാക്കിയത്. നിലവിൽ ആൻഡ്രോയ്ഡ് വിഭാഗത്തിൽ മാത്രമാണ് ആപ്പ് ഒരുക്കിയിട്ടുള്ളത്. 7/4 കളപ്പീടികയിൽ അബ്ദുല്ല,നസീമ ദമ്പതികളുടെ മകനാണ് മഹാദീർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *