കെ എസ് ഇ ബിയുടെ പദ്ധതി: രാഹുല്‍ഗാന്ധി കേന്ദ്രമന്ത്രിക്ക് കത്തയച്ചു
കല്‍പ്പറ്റ: വയനാട്ടിലെ വൈദ്യുതിവിതരണം മെച്ചപ്പെടുത്തുന്നതിനായി കെ എസ് ഇ ബി കല്‍പ്പറ്റ സര്‍ക്കിള്‍ സമര്‍പ്പിച്ച പദ്ധതിക്ക് അടിയന്തരമായി അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധി എം പി കേന്ദ്രമന്ത്രി ആര്‍ കെ സിംഗിന് കത്തയച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റ് 25ന് ചേര്‍ന്ന ദിശ മീറ്റിംഗില്‍ പ്രസ്തുത പദ്ധതിയെ പറ്റി രാഹുല്‍ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോമാണ് എം പി കേന്ദ്രമന്ത്രിക്ക് കത്തയച്ചത്. കത്തിനൊപ്പം കെ എസ് ഇ ബി സമര്‍പ്പിച്ച വിശദമായ പദ്ധതി രേഖയും ഉള്ളടക്കം ചെയ്തിട്ടുണ്ട്. 2018-2022 വര്‍ഷത്തെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെ എസ് ഇ ബി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പദ്ധതി നടപ്പിലായാല്‍ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് നിലക്കുന്ന പ്രതിസന്ധിക്ക് പരിഹാരമാവുമെന്നും, ഗാര്‍ഹിക, ഗാര്‍ഹികേതര കണക്ഷനുകള്‍ നല്‍കുന്നതിലുള്ള വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നും രാഹുല്‍ഗാന്ധി കത്തില്‍ വ്യക്തമാക്കുന്നു. പവര്‍സ്റ്റേഷന്‍ ഇല്ലാത്ത ജില്ലയെന്ന നിലയില്‍ തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യുന്നതില്‍ നിരവധി പ്രതിസന്ധികളാണ് വയനാട് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. 450 മെഗാവാട്ട് വൈദ്യുതിയാണ് ജില്ലക്ക് ആവശ്യമായുള്ളത്. നിലവില്‍ കര്‍ണാടകയിലെ മൈസൂരില്‍ നിന്നും കണിയാമ്പറ്റയിലെ 220 കെ വി സബ്‌സ്റ്റേഷനില്‍ എത്തിച്ചാണ് വൈദ്യുതി വിതരണം നടത്തുന്നത്. ആയതിനാല്‍ പദ്ധതിക്ക് അടിയന്തരമായി അനുമതി നല്‍കണമെന്നും രാഹുല്‍ കത്തിലൂടെ ആവശ്യപ്പെടുന്നു.





Leave a Reply