April 19, 2024

യൂണിവേഴ്സിറ്റികളിൽ നിലവിലുള്ള സംവിധാനം തുടരണം : പാരലൽ കോളേജ് അസോസിയേഷൻ

0
Img 20200915 Wa0124.jpg
 
 കണ്ണൂർ: അൻപതു വർഷക്കാലമായ് കേരളത്തിൻ്റെ  സാംസ്കാരികവും, വിദ്യാഭ്യസപരവുമായ പുരോഗതിയിൽ നിർണ്ണായക പങ്കു വഹിച്ച പ്രസ്ഥാനമാണ് പാരലൽ കോളേജുകൾ. ലക്ഷക്കണക്കിന് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ പഠനം സാധ്യമാക്കിയതും, പതിനായിരക്കണക്കിന് അധ്യാപകർക്കും, ആയിരകണക്കിന് അനധ്യാപകർക്കും വിദ്യാഭ്യാസവും തൊഴിലും നൽകിയ സമാന്തര സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധി നേടുകയാണ്. 
  ഏകദേശം പത്ത് ലക്ഷത്തോളം കുടുംബവുമാണ് ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നത്. സർക്കാറിൻ്റെ അടിയന്തിര ശ്രദ്ധയിലേക്ക് ക്ഷണിച്ചു കൊണ്ട് വളരെ പ്രധാനപ്പെട്ട ചില നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ്
1  ഓപ്പൺ യൂണിവേഴ്സിറ്റിയെ ഞങ്ങൾ സർവ്വാത്മനാ സ്വാഗതം ചെയ്യുകയാണ്. എന്നാൽ അതോടൊപ്പം
നാല് യൂണിവേഴ്സിറ്റികളിലും കുറ്റമറ്റ നിലയിൽ പ്രവർത്തിച്ചു വരുന്ന പ്രൈവറ്റ് / വിദൂര വിഭാഗം സംവിധാനം തുടരണം. 1996 ൽ കർണ്ണാടകയിലും 2002 ൽ തമിഴ്നാട്ടിലും 2013ൽ ആന്ധ്രാപ്രദേശിലും ഓപ്പൺയൂണിവേഴ്സിറ്റികൾ ആരംഭിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെ പ്രധാന യൂണിവേഴ്സിറ്റികളിലൊക്കെ വിദൂര വിദ്യാഭ്യാസ വിഭാഗം തുടരുന്നുണ്ട്.
2. പാരലൽ കോളേജുകളിൽ പഠിക്കുന്ന കുട്ടികളിൽ ബഹുഭൂരിഭാഗവും പിന്നോക്ക വിഭാഗക്കാരാണ്.ഇവർക്ക് എസ്.സി, എസ്.ടി,ഒ.ബി.സി ഗ്രാൻറുകൾ ലഭിച്ചു വരുന്നുണ്ട്.ഓപ്പൺ യൂണിവേഴ്സിറ്റികൾ നാളിതുവരെ വിദ്യാർഥികൾക്ക് ഗ്രാൻ്റ് നൽകിയിട്ടില്ല. അതോടൊപ്പം ഓപ്പൺ യൂണിവേഴ്സിറ്റികൾ വിദ്യാർഥികൾക്ക് യാത്രാ സൗജന്യവും നൽകാറില്ല.
 3 നാല്സർവ്വകലാശാലകളിൽ നിന്നും പഠിച്ചിറങ്ങുന്ന റഗുലർ/പ്രൈവറ്റ് വിദ്യാർഥികൾക്കെല്ലാം ഒരെ തരം സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരുന്നത്.
പുതിയ സമ്പ്രദായത്തിൽ ഇതിനു വ്യത്യാസം വരുമ്പോൾ ഭാവിയിൽ അവരുടെ തൊഴിൽ സാധ്യതക്ക് മങ്ങലേക്കും.
വിദ്യാഭ്യാസം മൗലീക അവകാശമെന്നിരിക്കെ ഭാവി തലമുറയെ രണ്ടു തരം പൗരൻമാരായി മാറുന്നത് അവകാശ ലംഘനമാണ്.
  
4 കേരളത്തിലെ SDEസംവിധാനം നിർത്തലാക്കുമ്പോൾ പതിനായിരക്കണക്കിന് അധ്യാപകരും അവരുടെ കുടുംബവും വഴിയാധാരമാവും.
5 യൂണിവേഴ്സിറ്റി
കളിലെ  SDE കോഴ്സുകളിൽ ഓരോ വർഷവും പ്രവേശനം നേടുന്ന ഒന്നേകാൽ ലക്ഷം പേരിൽ ഭൂരിപക്ഷവും പതിനെട്ട് വയസ്സുകാരാണ്. അവരെല്ലാം തുടർച്ചയായ ദിവസങ്ങളിൽ പഠനം ആഗ്രഹിക്കുന്നവരുമാണ്. അവധി ദിവസങ്ങളിൽ നൽകുന്ന കോൺടാക്ട് ക്ലാസ്സുകൾ കൊണ്ടു മാത്രം
അവരുടെ പഠന പ്രകൃയ പൂർണ്ണമാകുന്നില്ല.
6 മൂന്ന് വർഷം കൊണ്ട് പ്രവേശനം നേടുന്ന നാല് ലക്ഷം കുട്ടികൾക്ക് ആവശ്യമായ  കോൺടാക്ട് ക്ലാസ്സ്  നൽകാൻ പുതിയ യൂണിവേഴ്സിറ്റിക്ക് നിലവിലെ സംവിധാനം കൊണ്ടു കഴിയില്ല.
7 നിലവിൽ യൂണിവേഴ്സിറ്റികൾക്ക് പരീക്ഷ നടത്താനും പഠനസാമഗ്രികൾ വിതരണം ചെയ്യാനും എയ്ഡഡ്, സ്വാശ്രയ കോളേജുകൾ സൗകര്യം നൽകുന്നത് അതത് യൂണിവേഴ്സിറ്റികളുമായുള്ളബന്ധംകണക്കിലെടുത്താണ്.ഓപ്പൺ യൂണിവേഴ്സിറ്റിയുമായി റഗുലർ/സ്വാശ്രയ കോളേജുകൾ എത്രമാത്രം സഹകരിക്കും എന്നതിൽ യാതൊരു വ്യക്തതയുമില്ല.
 കേരളത്തിലെ നാല് സർവ്വകലാശാലകളുടെയും വരുമാനത്തിൻ്റെ എഴുപത് ശതമാനവും പ്രൈവറ്റ് വിദ്യാർഥികൾ നൽകുന്ന ഫീസ് ഇനമാണ്. അത് നിലച്ചാൽ സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾ പോലും തകരാറിലാകും.
ഇക്കാരണങ്ങളാൽ കുറ്റമറ്റ നിലയിൽ പ്രവർത്തിച്ചു വരുന്ന വിദൂര / പ്രൈവറ്റ് വിഭാഗം നിലനിർത്തി കൊണ്ട് ലക്ഷക്കണക്കിനു വിദ്യാർഥികളുടെ വിദ്യാഭ്യാസവും, പതിനായിരങ്ങളുടെ തൊഴിലും സംരക്ഷിക്കണമെന്ന്
പാരലൽ കോളേജ് അസോസിയേഷൻ അഭ്യർഥിക്കുകയാണ്.
 : പത്രസമ്മേളനത്തിൽ സംസ്ഥാന രക്ഷാധികാരി രാജൻ തോമസ്, ജില്ലാ പ്രബിസങ് ഷാജൻ ജോസ്, ജില്ലാ സെക്രട്ടറി റഷീദ് എം.കെ, വൈസ് പ്രസിഡണ്ട്  ഷമീർ ഇ കെ ,വിനീത അഗസ്റ്റിൻ ദിനേശ് വി.വി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *