June 20, 2026

കാർഷിക ബില്ല് പിൻവലിച്ച് കേന്ദ്ര സർക്കാർ കർഷകരോട് മാപ്പു പറയണം.: പി.കെ.ജയലക്ഷ്മി

0
IMG-20200926-WA0066.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഭാരതത്തിലെ കർഷകരുടേയും കാർഷിക മേഖലയുടെയും നട്ടെല്ലൊടിക്കുന്ന കാർഷിക ബില്ല് പിൻവലിക്കണമെന്നും മോഡി സർക്കാർ കർഷകരോട് മാപ്പു പറയണമെന്നും കെ.പി സി.സി ജനറൽ സെക്രട്ടറി പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു. കാർഷിക ബില്ലിനെതിരെപയ്യം പള്ളി മണ്ഡലം കോൺഗ്രസ്കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യം പള്ളി പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരിക്കുന്നു അവർ. മണ്ഡലം പ്രസിഡന്റ് സണ്ണി ജോസ് ചാലിൽ അധ്യക്ഷത വഹിച്ചു. ഡി സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.എം.വേണുഗോപാൽ, കമ്മനമോഹനൻ, ജേക്കബ് സെബാസ്റ്റ്യൻ, ബേബി ഇളയിടം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അരുൺ ഒ.പി. എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *