മുത്തങ്ങയിൽ 48 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി: രണ്ട് പേർ കസ്റ്റഡിയിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
കൽപ്പറ്റ. :

മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച 48 ലക്ഷം രൂപയുമായി രണ്ട് പേരെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടി.  താമരശേരി സ്വദേശികളായ അബ്ദുൾ മജീദ് (42), നൗഷാദ് (44) എന്നിവരാണ് വാഹന പരിശോധനക്കിടെ എക്സൈസിൻ്റെ പിടിയിലായത്. ഗുണ്ടൽപേട്ടയിൽ നിന്നും വരുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ദോസ്ത് വാഹനത്തിൽ നിന്നുമാണ് ഇന്ന് 12 മണിയോടെ പണം പിടികൂടിയത്. കോടഞ്ചേരിയിൽ നിന്നും പൈനാപ്പിൾ കയറ്റി ഗുണ്ടൽപേട്ടയിൽ ഇറക്കി തിരികെ വരുകയാണന്നാണ് ചോദ്യം ചെയ്യലിൽ പിടിയിലായവർ പറഞ്ഞതെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.  പണവും പിടികൂടിയവരെയും പൊലിസിന് കൈമാറും. മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി ബാബുരാജ്, പ്രിവന്റീവ് ഓഫിസർമാരായ പി പി ശിവൻ, ടി. ബി അജീഷ് സി ഇ ഒ മാരായ എ എം ബിനുമോൻ, അഭിലാഷ് ഗോപി എന്നിവർ ചേർന്നാണ് പണം പിടികൂടിയത്.

AdAd AdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *